20  August 2026

SHIJI MK

പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍  ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?

Image Credit: Getty Images

കഴിഞ്ഞ കുറേനാളുകളായി സ്വര്‍ണവിലയില്‍ സംഭവിക്കുന്നത് അസാധാരണമായ കുതിപ്പാണ്. ആഗോളതലത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.

സ്വര്‍ണം

സ്വര്‍ണവിലയില്‍ വലിയ വര്‍ധനവ് സംഭവിക്കാന്‍ തുടങ്ങിയതോടെ ആഭരണങ്ങള്‍ വില്‍ക്കുന്നവരുടെയും പണയം വെക്കുന്നവരുടെയും എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.

സ്വര്‍ണവില

എന്നാല്‍ പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ പലപ്പോഴും വിചാരിച്ച വില ലഭിക്കുന്നില്ല. സ്വര്‍ണത്തിന്റെ മൂല്യത്തില്‍ സംഭവിക്കുന്ന മാറ്റം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ഇതിന് കാരണമാകുന്നു.

പഴയ സ്വര്‍ണം

എന്നാല്‍ പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില ലഭിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത് എന്തെല്ലാമാണെന്ന് നോക്കാം.

ശ്രദ്ധിക്കാം

പഴയ സ്വര്‍ണത്തിന് വില കുറയാതിരിക്കാന്‍, ഒന്നിലധികം കടകളില്‍ നേരിട്ട് പോയി അന്വേഷണം നടത്തി വില മനസിലാക്കിയതിന് ശേഷം വില്‍ക്കുന്നതാണ് നല്ലത്.

അന്വേഷിക്കാം

ഓരോ ദിവസത്തെയും സ്വര്‍ണവില മാറാറുണ്ട്. അതിനാല്‍ തന്നെ സ്വര്‍ണം വില്‍ക്കാന്‍ പോകുന്നതിന് മുമ്പ് തന്നെ അന്നത്തെ വില പരിശോധിക്കാന്‍ മറക്കരുത്. അത് കൂടുതല്‍ ലാഭം നേടാന്‍ സഹായിക്കും.

വില ചോദിക്കാം

പഴയ സ്വര്‍ണം വില്‍ക്കുന്നതാണോ അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതാണോ നല്ലതെന്ന് നോക്കാം. എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ പണികൂലി, ജിഎസ്ടി എന്നിവയെല്ലാം നല്‍കേണ്ടി വരും.

എക്‌സ്‌ചേഞ്ച്

വിപണി, സ്വര്‍ണത്തിന്റെ പരിശുദ്ധി, നെറ്റ് ഭാരം, നിരക്ക് താരതമ്യം തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ച് മാത്രം നിങ്ങളുടെ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുക.

നോക്കാം