25 October 2026

Nithya V

കുരുമുളക് നട്ടാലോ.. ​ഗ്രോബാ​ഗിലും പറ്റും!

Image Credit: Getty Images, Unsplash

കുരുമുളക് വിലയിൽ വൻ വർദ്ധനവാണ്. പണ്ട് മിക്കപേരുടെയും വീടുകളിൽ കുരുമുളക് നട്ടിട്ടുണ്ടായിരുന്നു. എന്നാൽ ഇന്നോ?

കുരുമുളക്

സ്ഥലമില്ലായ്മ എന്ന പറയല്ലേ.. നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ ഗ്രോബാഗിൽ പോലും എളുപ്പത്തിൽ കുരുമുളക് നട്ടുവളർത്താവുന്നതാണ്.

കൃഷി

കുറഞ്ഞത് 18x18 ഇഞ്ചെങ്കിലും വലിപ്പമുള്ള വലിയ ഗ്രോബാഗുകൾ തിരഞ്ഞെടുക്കുക. വേരുകൾ പടർന്നു പന്തലിക്കാൻ ഇത് അത്യാവശ്യമാണ്.

ഗ്രോബാഗ്

ചകിരിച്ചോറ്,  മേൽമണ്ണ്, ഉണങ്ങിയ ചാണകപ്പൊടി/കമ്പോസ്റ്റ് എന്നിവ സമമായി കലർത്തുക.  ഒരു പിടി വേപ്പിൻപിണ്ണാക്കും ചേർക്കാം.

മണ്ണ്

ബാഗിന്റെ അടിയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ കൃത്യമായി ദ്വാരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

ദ്വാരം

ഗ്രോബാഗ് കൃഷിക്ക് ഏറ്റവും അനുയോജ്യം 'ബുഷ് പെപ്പർ' ആണ്. ഇത് വള്ളിയായി പടരാതെ ചെറിയ കുറ്റിച്ചെടിയായി വളർന്ന് പെട്ടെന്ന് കായ്ക്കും.

ബുഷ് പെപ്പർ

കരിമുണ്ട, പന്നിയൂർ-1 തുടങ്ങിയ സാധാരണ ഇനങ്ങളും നടാം. എന്നാൽ ഇതിന് ബാഗിൽ ഉറപ്പുള്ള താങ്ങുകാൽ നാട്ടേണ്ടിവരും.

ഇനം

മണ്ണിൽ എപ്പോഴും ഈർപ്പം വേണം, എന്നാൽ വെള്ളം കെട്ടിനിൽക്കാൻ പാടില്ല. മാസത്തിൽ ഒരിക്കൽ വളപ്രയോഗം നടത്തുക.

ബീഫ്