24 March 2026

Nithya V

മല്ലിയില നട്ടുവളർത്താം, ഇത്രയും ശ്രദ്ധിച്ചാൽ മതി

Image Credit: Getty Images

മലയാളികളുടെ പാചകത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മല്ലിയില. എന്നാൽ ഇനിയത് കടയിൽ നിന്ന് വാങ്ങേണ്ടതില്ല, എളുപ്പത്തിൽ അടുക്കളത്തോട്ടത്തിൽ വളർത്തിയാലോ

മല്ലിയില

കടകളിൽ നിന്ന് വാങ്ങുന്ന സാധാരണ മല്ലി വിത്തുകൾ തന്നെ ഉപയോ​ഗിക്കാവുന്നതാണ്. പുതിയ വിത്തുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

വിത്തുകൾ

മുഴുവനായി നടുന്നതിന് പകരം, അവ പതുക്കെ അമർത്തി രണ്ട് കഷ്ണങ്ങളായി ഉടയ്ക്കുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും.

കൃഷി

വെള്ളം കെട്ടിക്കിടക്കാത്ത തരം മണ്ണാണ് മല്ലി കൃഷിക്ക് അനുയോജ്യം. മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് കലർത്തിയ മിശ്രിതം നല്ലതാണ്.

മണ്ണ്

മണ്ണിലേക്ക് വിത്തുകൾ വിതറിയ ശേഷം നേരിയ അളവിൽ മണ്ണ് കൊണ്ട് മൂടുക. മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം.

ഈർപ്പം

അമിതമായി വെള്ളം ഒഴിക്കരുത്. മിതമായ സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ വേണം ചട്ടികൾ വെക്കാൻ.

സൂര്യപ്രകാശം

ചെടി വളർന്ന് 30-40 ദിവസത്തിനുള്ളിൽ തന്നെ ഇലകൾ പറിച്ചെടുക്കാമെന്നതാണ് മല്ലിയില കൃഷിയുടെ മറ്റൊരു ​ഗുണം.

വിളവ്

വേരോടെ പിഴുതെടുക്കാതെ തണ്ടുകൾ മാത്രം മുറിച്ചെടുത്താൽ കൂടുതൽ ഇലകൾ വീണ്ടും വളർന്നു വരും.

ശ്രദ്ധിക്കാം