27 June 2026

Nithya V

ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം

Photo Credit: Getty Images

കറികൾക്ക് നല്ല മണവും രുചിയും നൽകാൻ മല്ലിയില ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഇത് കടയിൽ നിന്ന് വാങ്ങുന്നതാണ് പതിവ്.

മല്ലിയില

എന്നാൽ വളരെ കുറഞ്ഞ സ്ഥലത്ത്, വലിയ ചെലവൊന്നുമില്ലാതെ നമ്മുടെ വീട്ടിൽത്തന്നെ വിഷരഹിതമായ മല്ലിയില സുഖമായി വളർത്തിയെടുക്കാം.

വളർത്തിയെടുക്കാം

വെള്ളത്തിലും മണ്ണിലും ഇത് ഒരുപോലെ വളർത്തിയെടുക്കാവുന്നതാണ്. മണ്ണിലാണെങ്കിൽ വലിയ കല്ലുകളെല്ലാം നീക്കി മണ്ണ് പാകപ്പെടുത്തേണ്ടതാണ്.

മണ്ണ്

മല്ലി വിത്തുകൾ രണ്ട് കൈപ്പത്തികൾക്കുമിടയിൽ വെച്ച് പതുക്കെ ഒന്ന് ചതച്ച് രണ്ടായി പിളർത്തുക. ഒരു ദിവസം മുഴുവൻ വെള്ളത്തിൽ കുതിർത്തു വെക്കുക.

വിത്ത്

പാകപ്പെടുത്തിയ വിത്തുകൾ മണ്ണിൽ ഒരു സെന്റിമീറ്റർ താഴ്ചയിൽ വിതറി അതിനു മുകളിൽ നേരിയ അളവിൽ മണ്ണോ ചകിരിച്ചോറോ ഇട്ട് മൂടുക.

ചകിരിച്ചോറ്

തുടക്കത്തിൽ മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം. വെള്ളം കുത്തിയൊഴിക്കാതെ ഒരു സ്പ്രേയർ ഉപയോഗിച്ച് ചെറുതായി നനച്ചു കൊടുക്കുക.

വെള്ളം

മല്ലിയിലയ്ക്ക് ആവശ്യത്തിന് വെളിച്ചം വേണം. എന്നാൽ കടുത്ത വേനൽക്കാലത്ത് അമിതമായി വെയിൽ അടിക്കുന്നത് ചെടിക്ക് നല്ലതല്ല.

വെയിൽ

മാസങ്ങൾക്കുള്ളിൽ തന്നെ കറികളിൽ ഉപയോഗിക്കാൻ പാകത്തിൽ നല്ല ഫ്രഷ് മല്ലിയില അടുക്കളത്തോട്ടത്തിൽ നിന്ന് വിളവെടുക്കാം.

വിളവെടുക്കാം