04 APRIL 2026

NEETHU VIJAYAN

പുതിനയില  ഇനി വാടില്ല! ആഴ്ചകളോളം ഫ്രഷ് ആയി ഇരിക്കും

 Image Courtesy: Getty Images

വാങ്ങിവന്ന് നിമിഷങ്ങൾക്കകം പുതിനയില വാടിപോകുന്നത് വലിയ പ്രശ്നമാണ്. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ രണ്ടാഴ്ചയിലധികം ഫ്രഷായി സൂക്ഷിക്കാനാകും.

പുതിനയില

പുതിനയില കരിഞ്ഞുപോകുകയോ വാടിപോവുകയോ ചെയ്താൽ നിങ്ങൾ എന്ത് ചെയ്യും? പുതിനയുടെ ഫ്രഷ്‌നസ് നിലനിർത്താൻ ഇതാ ചില പൊടികൈകൾ.

പൊടികൈകൾ

പുതിനയില കരിഞ്ഞുപോകുകയോ വാടിപോവുകയോ ചെയ്താൽ നിങ്ങൾ എന്ത് ചെയ്യും? പുതിനയുടെ ഫ്രഷ്‌നസ് നിലനിർത്താൻ ഇതാ ചില പൊടികൈകൾ.

പൊടികൈകൾ

പുതിനയുടെ തണ്ടുകളുടെ താഴ് ഭാഗം മുറിക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളത്തിൽ പുതിന ഇറക്കിവെക്കുക. മുകൾഭാഗം ഒരു കവർ കൊണ്ട് മൂടി ഫ്രിഡ്ജിൽ വെച്ചാൽ മതി.

വെള്ളത്തിൽ

ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുമ്പ് പുതിനയിലകളിൽ വെള്ളമില്ലെന്ന് ഉറപ്പുവരുത്തുക. ഇലകൾ കഴുകിയ ശേഷം ഒരു കോട്ടൺ തുണിയിലോ പേപ്പർ ടവ്വലിലോ നിരത്തി ഉണക്കുക.

ഈർപ്പം

ഉണങ്ങിയ പുതിനയിലകൾ ഒരു പേപ്പർ ടവ്വലിൽ പൊതിഞ്ഞ് സിപ്‌ലോക്ക് കവറിലോ എയർ ടൈറ്റ് കണ്ടെയ്നറിലോ സൂക്ഷിക്കുക. പേപ്പർ ഈർപ്പം വലിച്ചെടുക്കും.

പേപ്പർ ടവ്വൽ

പുതിനയിലകൾ ചെറുതായി അരിഞ്ഞ് ഐസ് ക്യൂബ് ട്രേയിൽ ഇട്ട് അല്പം വെള്ളം ഒഴിച്ച് ഫ്രീസ് ചെയ്യുക. കറികളിലും ചായയിലും നേരിട്ട് ഉപയോഗിക്കാനാകും.

ഐസ് ക്യൂബ്