2 April 2026
Aswathy Balachandran
Image Courtesy: Getty
ആർത്തവ സമയത്ത് ഉണ്ടാകുന്ന ഇരുമ്പിന്റെ കുറവ് പരിഹരിക്കാൻ തളർച്ചയും മാറ്റാനും പാലക്ക് ചീര സഹായിക്കുന്നു.
ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം പേശികൾക്ക് ആശ്വാസം നൽകുകയും ആർത്തവകാലത്തെ കഠിനമായ വയറുവേദനയും പേശി സങ്കോചവും കുറയ്ക്കുകയും ചെയ്യുന്നു.
വേദനയ്ക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിനുകൾ എന്ന സംയുക്തങ്ങളുടെ അമിതമായ ഉത്പാദനത്തെ തടയാൻ ചീരയിലെ പോഷകങ്ങൾ സഹായിക്കും.
പാലക്ക് ചീരയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കാൽസ്യം, വിറ്റാമിൻ കെ എന്നിവ എല്ലുകളുടെയും പല്ലുകളുടെയും ബലവും ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു.
ഇതിലെ ആന്റി-ഓക്സിഡന്റുകൾ ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിനൊപ്പം കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ്.
ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാൽ പ്രമേഹ രോഗികൾക്ക് ഭയമില്ലാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് പാലക്ക് ചീര.
നാരുകൾ ധാരാളം അടങ്ങിയതിനാൽ ഇത് കഴിക്കുന്നത് വയർ നിറഞ്ഞ അനുഭവം നൽകുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
കൃത്രിമമായ വേദനസംഹാരികളെ അമിതമായി ആശ്രയിക്കാതെ, ഭക്ഷണക്രമത്തിലൂടെ പ്രകൃതിദത്തമായി ആർത്തവ അസ്വസ്ഥതകൾ കുറയ്ക്കാൻ പാലക്ക് ചീര ശീലമാക്കാം.