25 March 2026

Nithya V

കറിവേപ്പില കൈകൊണ്ട് പറിച്ചെടുക്കരുത്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Image Credit: Getty Images

മലയാളികളുടെ അടുക്കളയിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് കറിവേപ്പില. അതുകൊണ്ട് തന്നെ ഇന്ന പലരുടെയും വീട്ടിൽ കറിവേപ്പില നട്ടിട്ടുണ്ട്.

കറിവേപ്പില

എന്നാൽ കറിവേപ്പില വളർത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

ശ്രദ്ധിക്കേണ്ടവ

നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളിൽ വേണം കറിവേപ്പില നടാൻ. വെള്ളം കെട്ടിനിൽക്കാത്ത, ഈർപ്പമുള്ള മണ്ണാണ് അനുയോജ്യം.

മണ്ണ്

കറിവേപ്പില പറിക്കുമ്പോൾ ഒരിക്കലും കൈ കൊണ്ട് വലിച്ചുപറിക്കരുതെന്ന് പറയാറുണ്ട്.  ഇത് ചെടിയുടെ വളർച്ചയെ ബാധിച്ചേക്കാം.

വളർച്ച

പകരം കത്രികയോ ബ്ലേഡോ ഉപയോഗിച്ച് മുറിച്ചെടുക്കുക. ഇത് പുതിയ മുളകൾ വരാൻ സഹായിക്കുന്നതാണ്.

മുളകൾ

ചെടി നട്ട് ഇലകൾ വന്നുതുടങ്ങുമ്പോൾ പറിക്കരുത്. കുറഞ്ഞത് ഒന്നോ രണ്ടോ വർഷം കഴിഞ്ഞ് വിളവെടുക്കുന്നതാണ് നല്ലത്.

വിളവ്

ഇലകളിൽ വെളുത്ത പാടുകളോ കീടങ്ങളോ വരുന്നത് അവയുടെ ആരോ​ഗ്യത്തെ ബാധിക്കും. ഇത് തടയാൻ കഞ്ഞിവെള്ളം തളിക്കുന്നത് നല്ലതാണ്.

കഞ്ഞിവെള്ളം

പച്ചച്ചാണകം വെള്ളത്തിൽ കലക്കി ഒഴിക്കുന്നതും അതുപോലെ ഉപയോ​ഗിച്ച തേയില പൊടി ഇടുന്നതും ചെടി തഴച്ച് വളരാൻ സഹായിക്കും.

വളം