20 March 2026
Aswathy Balachandran
Image Courtesy: Getty
കറിവേപ്പില എല്ലാ വീട്ടിലെയും കറികളിലെ അവിഭാജ്യഘടകമാണ്. വിപണിയിൽ നിന്ന് വാങ്ങുന്ന കറിവേപ്പിലയിലെ കീടനാശിനികൾ നീക്കം ചെയ്യാനും വഴിയുണ്ട്.
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ ഉപ്പും രണ്ട് ടേബിൾസ്പൂൺ വിനാഗിരിയും കലർത്തി കറിവേപ്പില 15 മിനിറ്റ് മുക്കിവെക്കുക. ഇത് വിഷാംശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും.
പുളിയിലെ അസിഡിറ്റി കീടനാശിനികളെ എളുപ്പത്തിൽ ഇല്ലാതാക്കും. കറിവേപ്പില 15 മിനിറ്റ് പുളിവെള്ളത്തിൽ ഇട്ടുവെച്ച ശേഷം നല്ല വെള്ളത്തിൽ കഴുകിയെടുക്കുക.
അര ടീസ്പൂൺ ബേക്കിങ് സോഡ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഇലകൾ അതിൽ കുറച്ചുനേരം ഇട്ടുവെക്കുന്നത് രാസമാലിന്യങ്ങളെ പൂർണ്ണമായും നീക്കാൻ ഫലപ്രദമാണ്.
ഏത് ലായനിയിൽ മുക്കിവെച്ചാലും, അവസാനം അല്പം ഇളം ചൂടുവെള്ളത്തിൽ കൂടി ഇലകൾ കഴുകുന്നത് അവശേഷിക്കുന്ന മെഴുക് പോലെയുള്ള മാലിന്യങ്ങൾ മാറാൻ സഹായിക്കും.
കഴുകിയെടുത്ത ഇലകൾ ഉപയോഗിക്കുന്നതിനോ സൂക്ഷിക്കുന്നതിനോ മുമ്പ് ഒരു തുണി ഉപയോഗിച്ചോ ഫാൻ ഉപയോഗിച്ചോ അതിലെ ഈർപ്പം പൂർണ്ണമായും വറ്റിച്ചെടുക്കണം.
വായു കടക്കാത്ത പാത്രത്തിലോ സിപ് ലോക്ക് കവറിലോ കറിവേപ്പില സൂക്ഷിക്കുന്നത് അവയുടെ ഗുണവും മണവും ദീർഘകാലം നിലനിർത്താൻ സഹായിക്കും.
ഈർപ്പം മാറ്റിയ ഇലകൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മാസങ്ങളോളം വാടാതെയും ഫ്രഷ് ആയും ഇരിക്കും.
കറിവേപ്പിലയിലെ രാസവസ്തുക്കൾ വെറും പച്ചവെള്ളത്തിൽ കഴുകിയാൽ മാത്രം നീക്കം ചെയ്യപ്പെടില്ലെന്ന് മനസ്സിലാക്കി മേൽപ്പറഞ്ഞ രീതികൾ കൃത്യമായി പാലിക്കുക.