20 March 2026
Nithya V
Image Credit: Getty Images
ഇൻഡോർ പ്ലാനുകളിൽ ഡിമാൻഡ് കൂടുതലുള്ള ചെടിയാണ് പീസ് ലില്ലി. എന്നാൽ ഇവ വളർത്തുമ്പോൾ ഒഴിവാക്കേണ്ട ചില അബദ്ധങ്ങളുണ്ട്.
ഒരിക്കലും അമിതമായി നനയ്ക്കരുത്. പീസ് ലില്ലി നശിക്കാനുള്ള പ്രധാനകാരണം അമിതമായി വെള്ളം ഒഴിക്കുന്നതാണ്.
പീസ് ലില്ലി തണലിൽ വളരുന്ന ചെടിയാണ്. ജനലിലൂടെ നേരിട്ട് സൂര്യപ്രകാശം തട്ടുന്നത് ഇലകൾ കരിഞ്ഞ് പോകാൻ കാരണമാകും.
പീസ് ലില്ലി നടുമ്പോൾ എപ്പോഴും വെള്ളം വാർന്ന് പോകാൻ സൗകര്യമുള്ള ചട്ടികൾ ഉപയോഗിക്കുക. വെള്ളം കെട്ടിനിൽക്കുന്നത് വളർച്ചയെ തടസ്സപ്പെടുത്തും.
ക്ലോറിൻ കലർന്ന വെള്ളം ഒഴിക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. ക്ലോറിൻ അധികമാകുന്നത് ഇലകളുടെ അറ്റങ്ങൾ തവിട്ടുനിറമാക്കും.
അതുപോലെ എ.സി വെന്റുകൾക്ക് മുന്നിലോ പെട്ടെന്ന് താപനില മാറുന്ന ഇടങ്ങളിലോ ചെടി വെക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
ഇലകളിൽ പൊടി അടിഞ്ഞുകൂടുന്നത് ചെടിയുടെ പ്രകാശസംശ്ലേഷണത്തെ ബാധിക്കും. ഇത് ഇലകളുടെ ഭംഗിയെയും വളർച്ചയെയും ബാധിക്കും.
അതിനാൽ, ആഴ്ചയിലൊരിക്കൽ നനഞ്ഞ തുണി ഉപയോഗിച്ച് പീസ് ലില്ലിയുടെ ഇലകൾ തുടച്ചു വൃത്തിയാക്കാവുന്നതാണ്.