11 MAR 2026
NEETHU VIJAYAN
Image Courtesy:Social Media
നാരങ്ങവെള്ളം എല്ലാവർക്കും ഇഷ്ടമാണ്. ചൂടത്ത് ഒരു ഗ്ലാസ് തണുത്ത് നാരങ്ങാ വെള്ളം കുടിക്കുന്നതിൻ്റെ സുഖം ഒന്ന് വെറേ തന്നെയാണ്. ഒരു വെറൈറ്റി പരീക്ഷിച്ചാലോ.
സാധാരണ നാരങ്ങാവെള്ളത്തിനോട് വിട പറയാം. ഇഞ്ചിയും കസ്കസും പുതിനയുമുണ്ടോ... എങ്കിൽ ഉന്മേഷം ഇരട്ടിയാക്കുന്ന ഒരു കിടിലൻ നാരങ്ങാവെള്ളം ഉണ്ടാക്കാം.
നാരങ്ങ, ഇഞ്ചി, പുതിനയില, കസ്കസ് (കുതിർത്തത്), ഉപ്പ്, പഞ്ചസാര, ഐസ് ക്യൂബ്സ് അല്ലെങ്കിൽ തണുത്ത വെള്ളം എന്നിവയാണ് ആവശ്യമായ ചേരുവകൾ.
ആദ്യം മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, പുതിനയില, പഞ്ചസാര, അല്പം വെള്ളം എന്നിവ ചേർത്ത് നന്നായി അടിക്കുക. ഇതിലേക്ക് നാരങ്ങാനീരും തണുത്ത വെള്ളവും ചേർക്കുക.
ഇതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് അരിച്ചെടുക്കുക. സെർവിംഗ് ഗ്ലാസ്സിലേക്ക് ഐസ് ക്യൂബുകളും കുതിർത്ത കസ്കസുമിട്ട് നാരങ്ങാവെള്ളം ഒഴിക്കുക.
വേനൽ ചൂടിൽ ദാഹം പമ്പ കടക്കാനും, ശരീരം തണുക്കാനും ഇതിലും നല്ലൊരു പാനീയം വേറെയില്ല. ഈ വെറൈറ്റി ഡ്രിങ്ക് ഇന്ന് തന്നെ പരീക്ഷിക്കൂ.
വേനൽച്ചൂടിലെ തളർച്ച മാറ്റാൻ നാരങ്ങാവെള്ളം അല്ലെങ്കിൽ ഇളനീർ, കഞ്ഞിവെള്ളം എന്നിവ മാത്രം കുടിക്കുക. കുപ്പിയിലുള്ള സോഫ്റ്റ് ട്രിങ്കുകൾ ഒവിവാക്കുക.