30 March 2026
Nithya V
Image Credit: Getty Images, Social Media
ചക്കപ്പഴവും ചക്കവിഭവങ്ങളും ഇഷ്ടമില്ലാത്തതായി ആരും തന്നെയുണ്ടാകില്ല. ചക്ക കഴിച്ചിട്ട് ചക്കക്കുരു കളയാറാണ് പതിവ്.
എന്നാൽ ഇവയിൽ ധാരാളം പ്രോട്ടീനുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ചക്കക്കുരു ഉപയോഗിച്ച് ചോറിനൊപ്പം കഴിക്കാവുന്ന ചമ്മന്തി തയ്യാറാക്കിയാലോ
ചക്കക്കുരു, തേങ്ങ ചിരകിയത്, ചുവന്ന മുളക്, കറിവേപ്പില, പുളി, ഉപ്പ്, കായം, വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമായ ചേരുവകൾ.
ചക്കക്കുരുവിന്റെ പുറംതോട് കളഞ്ഞ് വൃത്തിയാക്കുക. ഒരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചക്കക്കുരു നല്ലതുപോലെ വറുത്തെടുക്കുക.
ഉൾഭാഗം വരെ നന്നായി വെന്ത് മൊരിഞ്ഞു വരണം. വറുത്ത ശേഷം തണുക്കാൻ മാറ്റിവെക്കുക. അതേ പാനിൽ ചുവന്ന മുളക്, കറിവേപ്പില എന്നിവ വറുക്കുക.
ചിരകി വെച്ചിരിക്കുന്ന തേങ്ങ ചേർത്ത് നന്നായി ഇളക്കുക. തേങ്ങയുടെ ഈർപ്പം മാറി ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വറുക്കേണ്ടതാണ്.
തേങ്ങ പകുതി മൂത്ത് വരുമ്പോൾ ഇതിലേക്ക് പുളി, ഉപ്പ്, കായം എന്നിവ ചേർത്ത് ഒന്നുകൂടി ചൂടാക്കുക. ഇനി വറുത്ത ചക്കക്കുരു മിക്സിയിൽ ചതച്ചെടുക്കുക.
ശേഷം വറുത്തുവെച്ചിരിക്കുന്ന തേങ്ങാക്കൂട്ട് ഇതിലേക്ക് ചേർത്ത് നന്നായി പൊടിച്ചെടുക്കുക. രുചികരമായ ചക്കക്കുരു ചമ്മന്തി റെഡി.