31 MAR 2026

NEETHU VIJAYAN

മണിപ്ലാൻ്റ്  തഴച്ചു വളരാൻ കഞ്ഞിവെള്ളം! പരീക്ഷിക്കേണ്ടത് ഇങ്ങനെ

 Image Courtesy: Getty Images

ഏത് വീട്ടിലാണ് ഇന്ന് മണി പ്ലാൻ്റ് ഇല്ലാത്തത്. വിശ്വാസത്തിൻ്റെ പേരിലായാലും ഭം​ഗിക്കാണെങ്കിലും നമ്മുടെ വീട്ടിലെ പ്രധാനിയാണ് ഈ ചെടി.

മണി പ്ലാൻ്റ്

എന്നാൽ നിങ്ങളുടെ വീട്ടിലെ മണിപ്ലാന്റ് വളരാൻ മടി കാണിക്കുന്നുണ്ടോ? എങ്കിൽ പേടിക്കേണ്ട, അടുക്കളയിലെ ഈ ഒരു സാധനം മാത്രം മതി തഴച്ചു വളരാൻ.

വളരുന്നില്ല

ചെടികൾക്ക് ആവശ്യമായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ കഞ്ഞിവെള്ളത്തിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് മണിപ്ലാന്റിന് നല്ലൊരു വളമാണ്.

കഞ്ഞിവെള്ളം

എന്നാൽ ചൂടുള്ള കഞ്ഞിവെള്ളം ചെടികൾക്ക് ഒഴിക്കരുത്. ഇത് പെട്ടെന്ന് നശിക്കാൻ കാരണമാകും. കഞ്ഞിവെള്ളം നന്നായി തണുത്ത ശേഷം ഒഴിച്ചു കൊടുക്കുക.

തണുത്ത ശേഷം 

തലേദിവസത്തെ കഞ്ഞിവെള്ളമാണെങ്കിൽ ഏറ്റവും നല്ലത്. കാരണം ഇത് അല്പം പുളിക്കുമ്പോൾ ചെടികൾക്ക് ആവശ്യമായ നല്ല ബാക്ടീരിയകൾ അതിൽ വളരുന്നു.

നല്ല ബാക്ടീരിയ

ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിന് മൂന്ന് ഗ്ലാസ് സാധാരണ വെള്ളം എന്ന രീതിയിൽ വേണം മിക്സ് ചെയ്യാൻ. എപ്പോഴും കഞ്ഞിവെള്ളത്തെ നേർപ്പിച്ച് മാത്രമെ  ചെടികൾക്ക് ഒഴിക്കാവു.

വെള്ളം

ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലാക്കി മണിപ്ലാന്റിൻ്റെ ഇലകളിൽ തളിക്കുന്നത് ഇലകൾക്ക് നല്ല പുഷ്ടിയും വലിപ്പവും വരാൻ സഹായിക്കുന്ന ട്രിക്കാണ്. 

ഇലകൾക്ക്