29 May 2026
ASHLI C
Image Courtesy: Getty Images
പോഷകസമൃദ്ധമായ ഒരു ഭക്ഷണപദാർത്ഥമാണ് മുട്ട. അതിനാൽ തന്നെ ദിവസവും മുട്ട കഴിക്കണമെന്ന് ആരോഗ്യ പറയുന്നു.
പ്രോട്ടീനിന്റെയും നല്ല കൊഴുപ്പിന്റെയും ഒരു മികച്ച ഉറവിടം കൂടിയാണ് മുട്ട. ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒന്നിൽ കൂടുതൽ മുട്ടയും കഴിക്കാം.
പ്രോട്ടീൻ കൂടാതെ ശരീരത്തിന് ആവശ്യമായ നിരവധി മിനറൽസുകളും ശരീരത്തിന് ആവശ്യകരമായ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിരിക്കുന്നു.
മുട്ട കഴിക്കുന്നത് നല്ലതിനായാൽ തന്നെ ആളുകൾ അവരുടെ ഭക്ഷണത്തിൽ ദിനവും ഇത് ഉൾപ്പെടുത്തുന്നു പലപ്പോഴും നല്ല മുട്ട നോക്കി വാങ്ങിക്കുന്നത് പ്രയാസകരമാണ്.
മുട്ട പൊട്ടിക്കുന്നതിനു മുൻപായി തന്നെ അത് നല്ലതാണോ എന്ന് തിരിച്ചറിയാൻ വഴികൾ ഉണ്ട് അതിനെ കുറിച്ച് നോക്കാം.
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം എടുത്ത് അതിലേക്ക് മുട്ടയിട്ട് നോക്കുക. മുട്ട വെള്ളത്തിലേക്ക് താഴ്ന്നു പോയാൽ നല്ലതാണ്.
മുട്ട വെള്ളത്തിൽ ഇട്ടിട്ടും താഴത്തെ മുകളിൽ തന്നെ നിൽക്കുകയാണെങ്കിൽ അതിനർത്ഥം അത് കേടായ മുട്ട ആണ് എന്നാണ്.
ഒരു മുട്ടയെടുത്ത് ചെവിയോട് അരികെ വെച്ച് കുലുക്കി നോക്കുക കുലുങ്ങുന്നതും എന്തോ ദ്രാവകം പോലെ ഉള്ളതുപോലെ തോന്നുകയാണെങ്കിൽ ആ മുട്ട കേടാവാനാണ് സാധ്യത.