31 March 2026

Nithya V

മാമ്പഴം നല്ലതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? ടിപ്സ് ഇതാ

Image Credit: Getty Images

മാമ്പഴക്കാലം എത്തിയതോടെ വിപണിയിൽ മാമ്പഴപ്പൂരമാണ്. എന്നാൽ ഇവ വിശ്വസിച്ച് വാങ്ങിക്കാൻ സാധിക്കുമോ?

മാമ്പഴക്കാലം

മാമ്പഴം പെട്ടെന്ന് പഴുപ്പിക്കാനായി നിരവധി രാസവസ്തുക്കൾ ഉപയോ​ഗിക്കാറുണ്ട്. ഇവ ആരോ​ഗ്യത്തിന് ദോഷകരമാണ്.

ദോഷം

എന്നാൽ, രാസവസ്തുക്കളടങ്ങിയ മാമ്പഴം തിരിച്ചറിയാൻ ചില വഴികളുണ്ട്. ആരോ​ഗ്യം സംരക്ഷിക്കാൻ ആ തന്ത്രങ്ങൾ അറിഞ്ഞാലോ...

വഴിയുണ്ട്

മാമ്പഴത്തിന്റെ എല്ലാ ഭാഗത്തും ഒരേപോലെ മഞ്ഞ നിറം കാണുന്നുണ്ടെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതാകാൻ സാധ്യതയുണ്ട്.

മഞ്ഞ നിറം

എന്നാൽ സ്വാഭാവികമായി പഴുത്ത മാമ്പഴത്തിന്റെ പുറത്ത് ചെറിയ പുള്ളികളോ കറുത്ത പാടുകളോ കാണാറുണ്ട്.

പാടുകൾ

നല്ല മാമ്പഴം മണം കൊണ്ടും തിരിച്ചറിയാം. കൃത്രിമമായി പഴുപ്പിച്ചതിന് ഗന്ധം കുറവായിരിക്കും. നേരിയ തോതിൽ രാസവസ്തുക്കളുടെ മണം അനുഭവപ്പെട്ടേക്കാം.

മണം

മാമ്പഴം ഒരു ബക്കറ്റ് വെള്ളത്തിൽ ഇട്ടു നോക്കുക. സ്വാഭാവികമായി പഴുത്ത മാമ്പഴമാണെങ്കിൽ അത് വെള്ളത്തിൽ താഴ്ന്നു കിടക്കും.

വെള്ളം

രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴമാണെങ്കിൽ അത് വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കും.

പൊങ്ങിക്കിടക്കും