19 October 2026
Nithya V
Image Credit: Getty Images
നാടൻ കോഴിമുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാൽ കടയിൽ നിന്ന് നാടൻ കോഴിമുട്ട എങ്ങനെ തിരിച്ചറിഞ്ഞ് വാങ്ങാമെന്ന് നോക്കിയാലോ..
നാടൻ മുട്ടയുടെ തോടിന് തവിട്ടുനിറമോ, ഇളം തവിട്ടുനിറമോ ആയിരിക്കും. തോടിന്റെ ഉപരിതലം അല്പം പരുക്കനും തിളക്കം കുറഞ്ഞതുമായിരിക്കും.
ഫാം മുട്ട സാധാരണയായി നല്ല വെളുത്ത നിറത്തിലായിരിക്കും. തോട് വളരെ മിനുസമാർന്നതും ഒരേപോലെ ഇരിക്കുന്നതുമായിരിക്കും.
നാടൻ മുട്ട വലിപ്പം താരതമ്യേന കുറവായിരിക്കും. അതുപോലെ, എല്ലാ മുട്ടകളും ഒരേ ആകൃതിയിലോ വലുപ്പത്തിലോ ആയിരിക്കില്ല.
ഫാം മുട്ട വലിപ്പം കൂടുതലായിരിക്കും. എല്ലാ മുട്ടകളും ഒരേ വലിപ്പത്തിലും നല്ല ഭംഗിയുള്ള ആകൃതിയിലും ആയിരിക്കും.
നാടൻ മുട്ട മഞ്ഞക്കരുവിന് കടും മഞ്ഞയോ അല്ലെങ്കിൽ ഓറഞ്ച് നിറത്തിന് സമാനമായ ആഴമുള്ള നിറമോ ആയിരിക്കും.
കോഴികൾ തുറസ്സായ സ്ഥലങ്ങളിൽ നടന്ന് പുല്ലും പ്രാണികളും മറ്റും തിന്നു വളരുന്നത് കൊണ്ടാണിത്. ഫാം മുട്ട മഞ്ഞക്കരുവിന് ഇളം മഞ്ഞ നിറമായിരിക്കും.
നാടൻ മുട്ട പൊട്ടിച്ച് ഒഴിക്കുമ്പോൾ വെള്ളക്കരു കുറച്ചുകൂടി കട്ടിയുള്ളതായിരിക്കും. മഞ്ഞക്കരു പെട്ടെന്ന് കലങ്ങിപ്പോകാതെ ഉറച്ചുനിൽക്കും.