07 OCT 2025

TV9 MALAYALAM

മുഖം വെട്ടിത്തിളങ്ങും! കിവിയിലുണ്ട് കിടിലൻ ​ഗുണങ്ങൾ.

 Image Courtesy: Getty Images

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കിവിപ്പഴം. വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് അവശ്യ പോഷകങ്ങളും ഇവയിലുണ്ട്.

കിവി

കിവി‌ കഴിക്കുന്നത് പല രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ദിവസവും ഇത് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ എന്താണെന്ന് നോക്കാം.

ഗുണങ്ങൾ

രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ജലദോഷം, പനി തുടങ്ങിയവയെ ചെറുക്കാനും കിവിക്ക് കഴിയും. കാരണം ഇതിൽ വിറ്റാമിൻ സിയുണ്ട്.

വിറ്റാമിൻ സി

കിവിയിലുള്ള നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തി മലബന്ധം തടയുന്നു. പ്രോട്ടീനുകളെ തകർക്കാൻ സഹായിക്കുന്ന ആക്ടിനിഡിൻ എൻസൈമും ഇതിലുണ്ട്.

മലബന്ധം

കിവിയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കാനും മോശം കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ലതാണ്.

കൊളസ്‌ട്രോൾ

കിവിയിലുള്ള വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ ഒന്നാണ്. ഇത് ചർമ്മത്തിന്റെ ഇലാസ്തികതയും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു.

തിളക്കം

കിവിയിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കും.

കണ്ണുകൾക്ക്

കിവിയിൽ ഗ്ലൈസെമിക് സൂചിക (ജിഐ) വളരെ കുറവാണ്. അതായത് അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോ​ഗ്യകരമായി നിലനിർത്തും. 

രക്തത്തിലെ പഞ്ചസാര