10 March 2026
Jayadevan A M
Image Courtesy: Getty Images
അതീവ രുചികരമാണ് കൂണ്‍ വിഭവങ്ങള്‍. നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. എന്നാല്‍ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല
നമ്മള്‍ പാകം ചെയ്യുന്നത് വിഷക്കൂണുകളാണെങ്കില്‍ അത് ആരോഗ്യം അപകടത്തിലാക്കാം. ചിലപ്പോള്‍ മരണത്തിലേക്കും നയിക്കാം
വിഷക്കൂണുകള്‍ തിരിച്ചറിയാന്‍ പല മാര്‍ഗങ്ങളുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത കൂണുകളെ തിരിച്ചറിയുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ ഇവിടെ പരിശോധിക്കാം
ആകര്‍ഷകമായ പല നിറങ്ങളിലും കൂണുകള്‍ കാണാം. എന്നാല്‍ അവയില്‍ പലതും വിഷക്കൂണുകളാകാം. മുറിക്കുമ്പോള്‍ ദ്രാവകം വന്നാല്‍ അത്തരം കൂണുകളും ഉപയോഗിക്കരുത്
കൂണിന്റെ തണ്ടില്‍ മോതിരം പോലെ വളയം കാണുന്നുണ്ടെങ്കില്‍ അത് അപകടകരമാകാം. ഇത്തരത്തിലുള്ള മിക്ക കൂണുകളും വിഷക്കൂണുകളാണ്
അസ്വഭാവികമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത്തരം കൂണുകള്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. അത് വിഷക്കൂണാകാനാണ് സാധ്യത
കൂണ്‍ മുറിക്കുമ്പോള്‍ നിറവ്യത്യാസം ഉണ്ടെങ്കില്‍ അത് വിഷക്കൂണാകാം. അതുപോലെ കൂണില്‍ അമര്‍ത്തുമ്പോള്‍ നിറവ്യത്യാസം സംഭവിക്കുന്നുവെങ്കില്‍ ശ്രദ്ധിക്കണം
കൂണിനെക്കുറിച്ച് നല്ല ധാരണയുള്ളവരെ അറിയാമെങ്കില്‍ അവരുടെ സഹായം തേടാം. ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പാകം ചെയ്യുക