27 April 2026

Jayadevan A M

വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?

Image Courtesy: Getty Images

വേനല്‍ക്കാലത്ത് പലപ്പോഴും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ പലരിലും കൂടുതലായി കാണുന്നു. ഇത് കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധ വേണം

വേനല്‍ക്കാലം

ശരീരത്തിന് തണുപ്പ് നല്‍കുന്നതും, എളുപ്പത്തില്‍ ദഹിക്കാവുന്നതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. തണ്ണിമത്തന്‍, കുതിര്‍ത്ത ബദാം തുടങ്ങിയവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം

പ്രഭാതഭക്ഷണം

ഭക്ഷണങ്ങള്‍ക്കിടയിലെ നീണ്ട ഇടവേളകള്‍ അസിഡിറ്റി വര്‍ധിപ്പിക്കാം. ഇടയ്ക്ക് മോരോ, നാരങ്ങാവെള്ളമോ കുടിക്കുന്നത് നല്ലതാണ്‌

മോരോ, നാരങ്ങാവെള്ളമോ

നാരുകളും പെട്ടെന്ന് ദഹിക്കുന്ന പ്രോട്ടീനും അടങ്ങിയതാകണം ഉച്ചഭക്ഷണം. വെള്ളരിക്ക പോലുള്ളവ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വെള്ളത്തിന്റെ അംശം നിലനിർത്താൻ സഹായിക്കും.

ഉച്ചഭക്ഷണം

വൈകുന്നേരങ്ങളില്‍ പലഹാരങ്ങളും, പാക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കുക. ഫ്രൂട്ട് സ്മൂത്തികള്‍ പോലുള്ളവ തിരഞ്ഞെടുക്കുക

വൈകുന്നേരം

അത്താഴം ലഘുവാകണം. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക. വൈകിയുള്ള ആഹാരം അസിഡിറ്റിക്ക് കാരണമാകും

രാത്രിഭക്ഷണം

ആഹാരം കഴിച്ച് കുറഞ്ഞത് രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഉറങ്ങുക. താമസിച്ച് ഉറങ്ങരുത്. ഉറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് പാല്‍ കുടിക്കുന്നതും നല്ലത്‌

ഉറക്കം

വേനല്‍ക്കാലത്ത് നന്നായി വെള്ളം കുടിക്കാന്‍ മറക്കരുത്. ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കുക. ഭക്ഷണങ്ങൾ വിവേകപൂർവ്വം തിരഞ്ഞെടുക്കുക

വെള്ളം കുടി