01 NOV 2026

NEETHU VIJAYAN

തണുപ്പ് കാലം  ദാ എത്തി!  പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം

Image Courtesy: Unsplash

ശൈത്യകാലത്ത് വയറിന് ഭാരമുണ്ടാക്കാതെ എളുപ്പത്തിൽ ദഹിക്കുകയും ശരീരത്തിന് ചൂടും ഊർജ്ജവും നൽകുകയും ചെയ്യുന്ന മികച്ച ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

തണുപ്പ്

തണുപ്പുകാലത്ത് ദഹനാഗ്നി കൂട്ടാനും ഗ്യാസ്ട്രബിൾ മാറ്റാനും ചൂടുള്ള രസം കുടിക്കുന്നത് ഏറെ നല്ലതാണ് ഇഞ്ചി കുരുമുളക് രസം. ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാവുന്നതാണ്.

രസം

കുടലിന്റെ ആരോഗ്യത്തിനും എളുപ്പത്തിൽ ദഹിക്കുന്നതിനും ചെറുപയർ കഞ്ഞിയും അല്പം നെയ്യും ഉത്തമമാണ്. രാത്രിയിൽ കട്ടിയുള്ള ആഹാരത്തിന് പകരം ഇവയാകാം.

ചെറുപയർ കഞ്ഞി

കാരറ്റ്, മത്തങ്ങ, ചീര എന്നിവ വെവിച്ച് തയ്യാറാക്കുന്ന സൂപ്പുകൾ ദഹിക്കാൻ എളുപ്പവും വിറ്റാമിനുകളാൽ സമ്പന്നവുമാണ്. അതിനാൽ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം.

സൂപ്പുകൾ

തണുപ്പുകാലത്ത് ദഹനം സുഗമമാക്കാനും വിഷാംശങ്ങൾ പുറന്തള്ളാനും ചെറുചൂടുവെള്ളം മാത്രം കുടിക്കുക. ജീരകവെള്ളമോ ചുക്കുവെള്ളമോ ആയാൽ കൂടുതൽ നല്ലത്.

ചെറുചൂടുവെള്ളം

ശൈത്യകാലത്ത് താപനില കുറയുമ്പോൾ നമ്മളിൽ പലർക്കും വിശപ്പ് പെട്ടെന്ന് വർദ്ധിച്ചേക്കാം. എന്നാൽ ഒരിക്കലും ദഹിക്കാത്ത ഭക്ഷണം ശീലമാക്കരുത്.

വിശപ്പ്

എണ്ണമയമുള്ളതും മധുരമുള്ളതുമായ പലഹാരങ്ങൾ തുടങ്ങിയവ കഴിക്കാൻ തോന്നുമെങ്കിലും ഈ കാലാവസ്ഥയിൽ അവ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.

ഒഴിവാക്കേണ്ടത്

home remedies for indigestion, Winter Season Health Tips, how to improve gut health, തണുപ്പുകാലത്ത് ദഹനം മെച്ചപ്പെടുത്താൻ, ദഹനക്കേട് മാറാനുള്ള നാടൻ വഴികൾ