14 August 2026
Jayadevan A M
Image Courtesy: Getty Images
നാരുകള്‍ അടങ്ങിയ ഭക്ഷണം ആരോഗ്യത്തിന് അനിവാര്യമാണ്. കുടലിന്റെ ആരോഗ്യത്തിനും സുഗമമായ ദഹനത്തിനും ഇത് അത്യാവശ്യമാണ്
ഭക്ഷണത്തിൽ കൂടുതൽ നാരുകൾ ഉൾപ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമില്ല. അത് കഴിക്കുന്ന രീതിയും പ്രധാനമാണ്
ഒഴിവാക്കേണ്ട അഞ്ച് തെറ്റുകളെക്കുറിച്ച് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വിവരങ്ങള്‍ പരിശോധിക്കാം
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അതോടൊപ്പം വെള്ളം കുടിക്കുന്നതിന്റെ അളവും വര്‍ധിപ്പിക്കണമെന്ന് ഡോ. സൗരഭ് സേഥി
നിങ്ങൾക്ക് ഫൈബർ കൂടുതലുള്ള ഭക്ഷണരീതിയിലേക്ക് മാറണമെന്നുണ്ടെങ്കിൽ, ഒരൊറ്റ രാത്രി കൊണ്ട് മാറ്റുന്നതിനേക്കാൾ ക്രമേണ മാറ്റുന്നതാണ് ഏറ്റവും നല്ലത്
കുടലിന് ഫൈബർ സംസ്‌കരിക്കാൻ സമയം ആവശ്യമാണ്. ഒരൊറ്റ നേരം കൊണ്ട് വൻതോതിൽ ഫൈബർ കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് അസ്വസ്ഥത ഉണ്ടാക്കാമെന്നും ഡോ. സൗരഭ് സേഥി
സോലുബിൾ, ഇൻസോലുബിൾ എന്നിങ്ങനെ പ്രധാനമായും രണ്ട് തരം ഫൈബറുകൾ ഉണ്ട്. തെറ്റായ തരം തിരഞ്ഞെടുക്കുന്നതോ അല്ലെങ്കിൽ ഒരു പ്രത്യേക തരം മാത്രം അമിതമായി കഴിക്കുന്നതോ ശരിയല്ല
കുടലിലെ അസ്വസ്ഥതകൾ വഷളാകുകയാണെങ്കിൽ അവഗണിക്കാതിരിക്കുക. ഇത് നിങ്ങളുടെ നിലവിലെ ഫൈബർ രീതി അനുയോജ്യമല്ലെന്നതിന്റെ സൂചനയാകാമെന്നും ഡോ. സൗരഭ് സേഥി പറഞ്ഞു