3 July 2026

Nithya V

ഓർമശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

Photo Credit: Getty Images

മനുഷ്യശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് തലച്ചോറിന്റെ ആരോഗ്യം നിലനിർത്തേണ്ടത് അനിവാര്യമാണ്.

ആരോഗ്യം

വൈജ്ഞാനിക പ്രവർത്തനങ്ങൾ ഓർമ്മക്കുറവ് പരിഹരിക്കാനും ചില ഭക്ഷണങ്ങൾക്ക് കഴിയും. അവ ഏതെല്ലാമെന്ന് നോക്കിയാലോ...

ഭക്ഷണങ്ങൾ

മത്തി, അയല, ചാള തുടങ്ങിയ മീനുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഓർമശക്തി കൂട്ടാൻ സഹായിക്കും.

മീൻ

മുട്ടയിൽ വിറ്റാമിൻ B6, B12, ഫോളിക് ആസിഡ്, കൂടാതെ കോളിൻ എന്ന പോഷകവും അടങ്ങിയിട്ടുണ്ട്. ഇവയിൽ ഡയറ്റിൽ ഉൾപ്പെടുത്താം.

മുട്ട

വാൽനട്ട്, ബദാം എന്നിവ ഓർമ്മശക്തിക്ക് വളരെ നല്ലതാണ്. വാൽനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും വിറ്റാമിൻ E-യും അടങ്ങിയിട്ടുണ്ട്.

നട്സ്

ചീര, മുരിങ്ങയില, ബ്രോക്കോളി തുടങ്ങിയവയിൽ വിറ്റാമിൻ  കെ, ലൂട്ടീൻ, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമുണ്ട്.

ചീര

ദിവസവും ഇലക്കറികൾ കഴിക്കുന്നത് പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഓർമ്മക്കുറവ് തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഇലക്കറി

കറികളിലെ പ്രധാന ചേരുവയായ മഞ്ഞളിൽ കുർക്കുമിൻ എന്ന ശക്തമായ ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇവയും നല്ലതാണ്.

മഞ്ഞൾ