03 July 2026

NEETHU VIJAYAN

മണി പ്ലാൻ്റ് വെള്ളത്തിലോ മണ്ണിലോ വീടിനുള്ളിൽ വയ്ക്കേണ്ടത്?

Image Courtesy: Getty Images 

വീടിനുള്ളിൽ മണി പ്ലാൻ്റ് മണ്ണിലും വെള്ളത്തിലും ഒരുപോലെ നമ്മൾ വളർത്താറുണ്ട്. എന്നാൽ ഇവ രണ്ടിനും രണ്ട് രീതിയിലുള്ള പരിചരണമാണ് ആവശ്യം.

മണി പ്ലാൻ്റ്

മണ്ണിൽ തൊടാതെ വൃത്തിയായി ഇൻഡോർ പ്ലാൻ്റുകൾ വളർത്താൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ചത് വെള്ളത്തിൽ വളർത്തുന്നതാണ്. ഇതിനായി കുപ്പികൾ ഉപയോഗിക്കാം.

വെള്ളത്തിൽ

വെള്ളത്തിൽ വളർത്തുമ്പോൾ ചെടികൾക്ക് കീടങ്ങളുടെ ശല്യം വളരെ കുറവായിരിക്കും. ദിവസവും നനയ്ക്കേണ്ട കാര്യവുമില്ല. വീടിനുള്ളിൽ വെക്കാൻ ഏറ്റവും ഭംഗിയും ഇതാണ്.

ഗുണം

ആഴ്ചയിലൊരിക്കൽ കുപ്പിയിലെ വെള്ളം മാറ്റണം. അല്ലെങ്കിൽ കൊതുകുകൾ മുട്ടയിടാനും വേരുകൾ ചീഞ്ഞുപോകാനും കാരണമാകും. നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.

സൂര്യപ്രകാശം 

മണി പ്ലാന്റ് പെട്ടെന്ന് പടർന്ന് പന്തലിക്കാനും വലിയ ഇലകൾ ഉണ്ടാകാനും മണ്ണിൽ നട്ടുപിടിപ്പിക്കുന്നതാണ് എപ്പോഴും ഏറ്റവും ഉചിതമായ മാർ​ഗം.

മണ്ണിൽ

ചട്ടിയിലെ മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം, എന്നാൽ വെള്ളം കെട്ടിക്കിടക്കരുത്. വെള്ളം വാർന്നുപോകാൻ സുഷിരങ്ങളുള്ള ചട്ടികൾ വേണം തിരഞ്ഞെടുക്കാൻ.

ചട്ടിയിൽ

കുറഞ്ഞ പരിചരണം മതിയെങ്കിൽ വെള്ളം തിരഞ്ഞെടുക്കുക. ചെടി നല്ലപോലെ കാടുകയറി വളരണമെങ്കിൽ മണ്ണ് തന്നെയാണ് നല്ലത്. 

വളരാൻ