14 JULY 2025

SHIJI MK

Image Courtesy: Getty Images

ഓറഞ്ച് മാത്രമല്ല ഈ പച്ചക്കറിയും ധാരാളം വൈറ്റമിന്‍ സി  നല്‍കും 

പല്ലിനെ സംരക്ഷിക്കുന്നതിനായി ഏറ്റവും പ്രധാനമായി നമ്മള്‍ ചെയ്യുന്നത് പല്ല് തേക്കുക എന്നതാണ്. പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ അനിവാര്യം തന്നെ.

പല്ല്

ഒരു ദിവസം രണ്ട് നേരം പല്ല് തേക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഓരോരുത്തരും അവരുടെ സൗകര്യത്തിന് അനുസരിച്ച് എണ്ണം കൂട്ടാറും കുറയ്ക്കാറുമുണ്ട്.

രണ്ട് നേരം

പല തരത്തിലുള്ള പേസ്റ്റുകള്‍ പല്ല് തേക്കുന്നതിനായി നാം ഉപയോഗിക്കാറുണ്ട്. ഇന്ന് പല ഫ്‌ളേവറുകളിലുള്ള പേസ്റ്റുകള്‍ ലഭ്യമാണ് എന്നതാണ് ശ്രദ്ധേയം.

പേസ്റ്റ്

എന്നാല്‍ പല്ല് തേച്ച ഉടന്‍ തന്നെ വായിലുള്ള പേസ്റ്റ് കഴുകി കളയാന്‍ പാടില്ലെന്നാണ് ദന്ത ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. അതിന് കാരണമെന്താണെന്ന് നോക്കാം.

കഴുകരുത്

പല്ല് തേച്ച് കഴിഞ്ഞ് പേസ്റ്റ് തുപ്പി കളയാം. എന്നാല്‍ ഉടനടി കഴുകരുത്. 20 മിനിറ്റെങ്കിലും വായ വെള്ളം ഉപയോഗിച്ച് കഴുകാതെ വെക്കണം.

20 മിനിറ്റ്

ഈ 20 മിനിറ്റിന് ശേഷം മാത്രം വെള്ളമോ അല്ലെങ്കില്‍ മൗത്ത് വാഷോ ഉപയോഗിച്ച് നിങ്ങള്‍ക്ക് വായ കഴുകാവുന്നതാണ്. എങ്കില്‍ മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ.

ശേഷം

പേസ്റ്റില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളൂറൈഡുകള്‍ക്ക് പല്ലില്‍ പ്രവര്‍ത്തിക്കുന്നത് സമയം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പേസ്റ്റ് തേക്കുന്നത് കൊണ്ട് എങ്കില്‍ മാത്രമേ കാര്യമുള്ളൂ.

സമയം

പേസ്റ്റില്‍ അടങ്ങിയിട്ടുള്ള ഫ്‌ളൂറൈഡുകള്‍ക്ക് പല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് 20 മിനിറ്റ് ആവശ്യമാണ്. പെട്ടെന്ന് തന്നെ കഴുകി കളയുമ്പോള്‍ ഫലം കാണാതെ പോകും.

ഫ്‌ളൂറൈഡുകള്‍