13 July 2025
Abdul Basith
Pic Credit: Getty Images
ദഹനത്തെ സഹായിക്കുന്ന ചില പ്രകൃതിദത്ത ഭക്ഷണങ്ങളുണ്ട്. ഇഞ്ചി മുതൽ നീളുന്ന ഈ പട്ടികയിൽ പ്രധാനപ്പെട്ട ചിലതിനെ പരിശോധിക്കാം.
ആൻ്റി ഇൻഫ്ലമേറ്ററി പ്രോപ്പർട്ടികൾ ഇഞ്ചിയിൽ ധാരാളമുണ്ട്. നമ്മുടെ ദഹനപ്രക്രിയയെ സുഗമമാക്കുന്നതിൽ ഇഞ്ചിക്ക് വലിയ പങ്കാണ് ഉള്ളത്.
യോഗർട്ടിൽ പ്രോബയോട്ടിക്കുകൾ ഉണ്ട്. ഇത് ഉദരാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. പ്രോബയോട്ടിക്സ് ദഹനത്തെയും സഹായിക്കും.
ഇലക്കറികൾ ഫൈബർ കൊണ്ട് സമ്പന്നമാണ്. ഇലക്കറികൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശോധനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും.
ദഹിക്കാൻ വളരെ എളുപ്പമുള്ളതാണ് പഴം. ഒപ്പം, പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട് താനും. ഇത് രണ്ടും ദഹനത്തെ സഹായിക്കും.
ഹോൾ ഗ്രെയിൻസിൽ ഫൈബർ ധാരാളമുണ്ട്. ഇത് ശോധന മെച്ചപ്പെടുത്തി ദഹനത്തിന് സഹായിക്കുകയും ഉദരാരോഗ്യം മികച്ചതാക്കുകയും ചെയ്യും.
പ്രോട്ടീനുകളെ ബ്രേക്ക് ഡൗൺ ചെയ്ത് ദഹനത്തെ സഹായിക്കുന്ന എൻസൈമുകൾ അടങ്ങിയ പഴമാണ് പപ്പായ. ഇത് ശോധന മികച്ചതാക്കും.
ഗ്യാസും ബ്ലോട്ടിങും മാറ്റി ദഹനത്തെ മെച്ചപ്പെടുത്താൻ ജീരകം സഹായിക്കും. ജീരകം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.