റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഋഷഭ് പന്തിൻ്റെ പ്രകടനം

13 July 2025

Abdul Basith

Pic Credit: PTI

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. നിലവിൽ ഇന്ത്യക്കാണ് മേൽക്കൈ എങ്കിലും ഇംഗ്ലണ്ടിനും സാധ്യതയുണ്ട്.

ഇന്ത്യ - ഇംഗ്ലണ്ട്

ആദ്യ ഇന്നിംഗ്സിൽ രണ്ട് ടീമുകൾക്കും ലീഡ് നേടാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടും പിന്നീട് ഇന്ത്യയും 387 റൺസ് നേടി ഓൾ ഔട്ടായി.

ആദ്യ ഇന്നിംഗ്സിൽ

ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനായി ജോ റൂട്ട് (104) സെഞ്ചുറി നേടിയപ്പോൾ ബ്രൈഡൻ കാഴ്സ് (56), ജേമി സ്മിത്ത് (51) എന്നിവരും തിളങ്ങി.

ഇംഗ്ലണ്ട്

ഇന്ത്യൻ ഇന്നിംഗ്സിൽ 100 റൺസ് നേടിയ കെഎൽ രാഹുലാണ് തിളങ്ങിയത്. ഋഷഭ് പന്ത് (74) രവീന്ദ്ര ജഡേജ (72) എന്നിവർ ഫിഫ്റ്റിയടിച്ചു.

ഇന്ത്യ

ഒന്നാം ഇന്നിംഗ്സിൽ ഫിഫ്റ്റിയടിച്ചതോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത് ചില റെക്കോർഡുകൾ സ്വന്തം പേരിൽ കുറിയ്ക്കുകയും ചെയ്തു.

ഋഷഭ് പന്ത്

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിൽ ഏറ്റവുമധികം സിക്സർ നേടുന്ന താരമായി പന്ത് മാറി. വിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെ താരം മറികടന്നു.

സിക്സുകൾ

ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവുമധികം സിക്സർ നേടുന്ന താരമെന്ന റെക്കോർഡും പന്ത് കുറിച്ചു. മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ആണ് താരം മറികടന്നത്.

രോഹിത് ശർമ്മ

ഇംഗ്ലണ്ടിൽ ഏറ്റവുമധികം ടെസ്റ്റ് ഫിഫ്റ്റികൾ നേടുന്ന വിക്കറ്റ് കീപ്പർമാരിൽ പന്ത് ധോണിക്കൊപ്പമെത്തി. ഇരുവർക്കും എട്ട് ഫിഫ്റ്റികൾ വീതമുണ്ട്.

ധോണി