7 June 2025

Nithya V

Image Credits: Freepik

കാരറ്റ് ചീഞ്ഞുപോകാതെ സൂക്ഷിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ...

കാരറ്റ് ഫ്രി‍ഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിലെ വെജിറ്റബിൾ ഡ്രോയറിൽ ഈർപ്പം കുറഞ്ഞ സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്.

ഫ്രിഡ്ജിൽ

കാരറ്റിന് ചുറ്റും അമിതമായ ഈർപ്പം കെട്ടുന്നത് ഒഴിവാക്കാൻ പ്ലാസ്റ്റിക് കവറുകളിലോ പേപ്പർ ടവലിൽ പൊതിഞ്ഞോ സൂക്ഷിക്കാം.

ഈർപ്പം

കാരറ്റിലെ ഇലകൾ നീക്കം ചെയ്യുക. ഇലകൾ കാരറ്റിലെ ഈർപ്പം വലിച്ചെടുക്കുകയും വേ​ഗത്തിൽ കേടാക്കുകയും ചെയ്യും.

ഇല മാറ്റുക

ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ മുക്കി വയ്ക്കുന്നതും കാരറ്റ് സൂക്ഷിക്കാനുള്ള മാർ​ഗമാണ്. ദിവസവും വെള്ളം മാറ്റുക.‌

വെള്ളത്തിൽ

കാരറ്റ് ചെറിയ കഷ്ണങ്ങളാക്കി ആവിയിൽ വേവിച്ച്, ശേഷം തണുപ്പിച്ച് സിപി ലോക്ക് ബാ​ഗിലോ എയർടൈറ്റ് കണ്ടെയ്നറിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം.

വേവിക്കുക

കാരറ്റ് പ്യൂരിയാക്കി ഐസ് ട്രേകളിലോ ചെറിയ കണ്ടെയ്നറിലേ ആക്കി ഫ്രീസറിൽ സൂക്ഷിക്കാം. സൂപ്പുകളിലും സോസുകളിലും ഇവ ചേർക്കാം.

പ്യൂരി

അതുപോലെ കാരറ്റ് അച്ചാറാക്കി മാറ്റുന്നതും കൂടുതൽ കാലം നിൽക്കാൻ നല്ലതാണ്. ചോറിനും കഞ്ഞിക്കുമൊപ്പം കൂട്ടാം.

അച്ചാർ

ചെറിയ കഷണങ്ങളാക്കി, തിളച്ച വെള്ളത്തിൽ 2-3 മിനിറ്റ് ഇട്ട ശേഷം പെട്ടെന്ന് ഐസ് വെള്ളത്തിലേക്ക് മാറ്റുക. വെള്ളം കളഞ്ഞ് ഒരു സിപ് ലോക്ക് ബാഗിലാക്കി ഫ്രീസറിൽ സൂക്ഷിക്കാം.

തിളച്ച വെള്ളത്തിൽ