07 June 2025

NANDHA DAS

ദിവസവും കശുവണ്ടി കഴിച്ചാൽ

Image Courtesy: Freepik

കശുവണ്ടി കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ചില ഗുണങ്ങൾ നോക്കാം.

കശുവണ്ടി

നാരുകളാൽ സമ്പുഷ്ടമായ കശുവണ്ടി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്.

ദഹനം

വിറ്റാമിൻ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയ കശുവണ്ടി പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഗുണം ചെയ്യും.

ഹൃദയാരോഗ്യം

ഉയർന്ന അളവിൽ വിറ്റാമിൻ എ അടങ്ങിയിട്ടുള്ള കശുവണ്ടി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

കണ്ണുകളുടെ ആരോഗ്യം

വിറ്റാമിൻ കെ കൊണ്ട് സമ്പുഷ്ടമായ കശുവണ്ടി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

മിതമായ അളവിൽ കശുവണ്ടി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

കൊളസ്‌ട്രോൾ കുറയ്ക്കാൻ

ഇരുമ്പിന്റെ അംശം ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള കശുവണ്ടി വിളർച്ച തടയാനും ശരീരത്തിന് ആവശ്യമായ ഊർജം നൽകാനും സഹായിക്കും.

വിളർച്ച അകറ്റാൻ

സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ കശുവണ്ടി ചർമ്മത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

ചർമ്മത്തിന്