16 February 2026
SHIJI MK
Image Credit: Getty Images
മല്ലിയില ഉപയോഗിക്കാത്തവരായി ആരുമില്ല. രുചി കൂട്ടുന്ന കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ആളുകൂടിയാണ് മല്ലിയില്ല. ഇറച്ചികറികള്‍ മുതല്‍ പച്ചക്കറികളില്‍ വരെ വ്യാപകമായി മല്ലിയില ഉപയോഗിക്കുന്നു.
കടകളില്‍ നിന്ന് വാങ്ങിച്ച് കൊണ്ടുവരുന്ന മല്ലിയില അധികകാലം വീട്ടില്‍ സൂക്ഷിക്കാനാകില്ല. അവ പെട്ടെന്ന് തന്നെ ചീഞ്ഞുപോകാറുണ്ട്. അതാലോചിച്ചാണോ വിഷമം?
മല്ലിയില പെട്ടെന്ന് കേടുവന്ന് പോകാതിരിക്കാന്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ധാരാളം ടിപ്പുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം, ശേഷം ശ്രദ്ധയോടെ ചെയ്യാം.
കടയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന മല്ലിയില ആദ്യം നന്നായി കഴുകിയെടുക്കണം. നിങ്ങള്‍ സാധാരണയായി എങ്ങനെയാണോ കഴുകാറ് അതുപോലെ തന്നെ ചെയ്യാവുന്നതാണ്.
ശേഷം നന്നായി മല്ലിയില തണ്ടോടുകൂടി ചെറുതായി അരിഞ്ഞെടുക്കാം. നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വലുപ്പം കൂട്ടാനും കുറയ്ക്കാനും പറ്റുന്നതാണ്. ഓരോ കറികള്‍ക്കും വ്യത്യസ്ത വലുപ്പത്തിലാണ് മല്ലിയില ഉപയോഗിക്കുക.
അരിഞ്ഞെടുത്ത മല്ലിയില വായുകടക്കാത്ത ഒരു പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെക്കാം. ഈ പാത്രത്തില്‍ വെള്ളമില്ലെന്ന് ഉറപ്പാക്കാന്‍ മറക്കരുത്. വെള്ളമുണ്ടെങ്കില്‍ അവ പെട്ടെന്ന് ചീഞ്ഞുപോകും.
മല്ലിയില സൂക്ഷിക്കാന്‍ മറ്റൊരു മാര്‍ഗം പച്ചവെള്ളമാണ്. ഒരു കുപ്പില്‍ പച്ചവെള്ളമെടുത്ത് വേര് മുറിച്ചുമാറ്റിയ മല്ലിയില അതില്‍ ഇട്ടുവെക്കാം. ഇങ്ങനെ ചെയ്യുന്നതും ദീര്‍ഘകാലം സൂക്ഷിക്കാന്‍ സഹായിക്കും.