15 February 2026

Jayadevan A M

പച്ചമുളക് കേടാകാതിരിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

Image Courtesy: Getty

മലയാളിയുടെ അടുക്കളയിലെ പ്രധാനിയാണ് പച്ചമുളക്. ഇത് പെട്ടെന്ന് കേടാകുമെന്നാണ് ചിലരുടെ പരിഭവം. പെട്ടെന്ന് കേടാകാതിരിക്കാനുള്ള ചില ടിപ്‌സുകള്‍

പച്ചമുളക് 

ആദ്യം പച്ചമുളക് നന്നായി കഴുകണം. തുടര്‍ന്ന് അതിലെ പഴുത്തതും കേടായതുമായ മുളക് മാറ്റിവയ്ക്കണം. നല്ല മുളകിന്റെയെല്ലാം ഞെട്ടെല്ലാം മാറ്റണം

കഴുകുക

ഞെട്ടെല്ലാം മാറ്റിയ മുളക് വെള്ളം ഒട്ടുമില്ലാതെ നന്നായി തുടച്ചെടുക്കുക. എയര്‍ ടൈറ്റായ പ്ലാസ്റ്റിക് ബോക്‌സിന്റെ അടിയില്‍ ടിഷ്യൂ പേപ്പര്‍ വയ്ക്കുക

തുടയ്ക്കുക

ടിഷ്യൂ പേപ്പറിന് മുകളിലായി പച്ചമുളക് ഇട്ടുവയ്ക്കാം. ഇതിന് മുകളില്‍ മറ്റൊരു ടിഷ്യൂ പേപ്പര്‍ വയ്ക്കുക.

ടിഷ്യൂ പേപ്പറില്‍

മുകളില്‍ വയ്ക്കുന്ന ടിഷ്യൂ പേപ്പര്‍ കുറച്ചുദിവസം കഴിയുമ്പോള്‍ മാറ്റിക്കൊണ്ടിരിക്കണം. ഇങ്ങനെ ചെയ്താല്‍ ഒരു മാസത്തോളം മുളക് കേടാതിരിക്കും

മാറ്റിക്കൊണ്ടിരിക്കുക

മറ്റൊരു മാര്‍ഗം ഇതാ...വൃത്തിയാക്കിയ പച്ചമുളകില്‍ കുറച്ചുവെള്ളം, കുറച്ചു മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ എണ്ണ എന്നിവ ഇട്ട് മിക്‌സാക്കുക

മഞ്ഞള്‍പ്പൊടി

ഒരു മിനിറ്റ് ശേഷം വെള്ളം തുടച്ചെടുക്കുക. തുടര്‍ന്ന് ഞെട്ട് കളയുക. ഒരു ബോക്‌സില്‍ ടിഷ്യൂ പേപ്പര്‍ വച്ച് അതിന് മുകളില്‍ മുളക് വെച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

ഒരു മിനിറ്റ് കഴിഞ്ഞ്‌

വേറൊരു മാര്‍ഗം കൂടി പരിശോധിക്കാം. അരിഞ്ഞോ അല്ലാതെയോ മുളക് സിപ്പ് ലോക്ക് ബാഗിലാക്കി ഫ്രീസറില്‍ വയ്ക്കുന്നത് കൂടുതല്‍ കാലം സൂക്ഷിക്കാന്‍ ഉപകരിക്കും

ഫ്രീസറിൽ