15 February 2026
Aswathy Balachandran
Image Courtesy: Unsplash
അച്ചാറുകൾ പലതരത്തിലുണ്ട്. അതീവ രുചികരമായി ഒരു വെറൈറ്റി അച്ചാർ ഉള്ളിയും പച്ചമുളകും ചേർത്ത് തയ്യാറാക്കിയാലോ?
ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ചേർക്കാതെ ഉലുവ, കടുക്, പെരുംജീരകം എന്നിവ വറുത്തെടുക്കുക.
വറുത്ത മസാലക്കൂട്ടുകൾ നന്നായി തണുത്ത ശേഷം ഒരു മിക്സിയിലോ മറ്റോ ഇട്ട് പൊടിച്ചു മാറ്റിവെക്കുക.
അതേ പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചുവന്നുള്ളിയും പച്ചമുളകും ചേർത്ത് നന്നായി റോസ്റ്റ് ചെയ്തെടുക്കുക.
ഇതിലേക്ക് നേരത്തെ പൊടിച്ചു വെച്ച മസാലക്കൂട്ടും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് മുളകുപൊടിയും ചേർക്കുക.
ഇതിനോടൊപ്പം അല്പം മല്ലിപ്പൊടിയും കരിഞ്ചീരകവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ആവശ്യത്തിന് ഉപ്പും പാകത്തിന് നല്ലെണ്ണയും ഒഴിച്ച് ചെറിയ തീയിൽ ഒന്നുകൂടി വഴറ്റിയെടുക്കുക.
അച്ചാർ പാകമായിക്കഴിഞ്ഞാൽ അടുപ്പണച്ച് ചൂടാറാൻ അനുവദിക്കുക. നന്നായി തണുത്ത ശേഷം ഈ അച്ചാർ ഈർപ്പമില്ലാത്ത വൃത്തിയുള്ള കുപ്പിയിലോ പാത്രത്തിലോ മാറ്റി സൂക്ഷിക്കാം.