1 April 2026
Jayadevan A M
Image Courtesy: Getty Images
സാമ്പാര്‍ അടക്കമുള്ള പല കറികളും മല്ലിയില ചേര്‍ക്കുന്നവരുണ്ട്. എന്നാല്‍ അധികനാള്‍ മല്ലിയില സൂക്ഷിക്കാന്‍ പറ്റാത്തതാണ് പ്രശ്‌നം
മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാന്‍ ചില എളുപ്പുവഴികളുണ്ട്. അവയില്‍ ചില ടിപ്‌സുകള്‍ ഇവിടെ പരിശോധിക്കാം.
നല്ല പച്ചനിറമുള്ള ഇലകളും, ഉറപ്പുള്ള തണ്ടുള്ളതും നോക്കിവാങ്ങുക. കേടായതോ, മഞ്ഞനിറമുള്ളതോ ആയ ഇലകള്‍ ഒഴിവാക്കുക
പാത്രത്തില്‍ വെള്ളം എടുക്കുക. അതില്‍ വേരോടുകൂടിയ മല്ലിയില ഇട്ടുവയ്ക്കുക. കുറച്ചുദിവസം കേടാകാതിരിക്കാന്‍ ഇത് ഉപകരിക്കും
വേര് ഭാഗം മുറിച്ചുമാറ്റുക. തുടര്‍ന്ന് ടിഷ്യൂ പേപ്പറിലോ, പത്രക്കടലാസിലോ പൊതിയുക. വായു കയറാത്ത കണ്ടെയ്‌നറില്‍ അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുക
മൃദുവായി കഴുക്കി ഉണക്കിയ ഇലകള്‍, ചെറുതായി നച്ച പേപ്പര്‍ ടവലില്‍ പൊതിയുക. സിപ്പ് ലോക്ക് ബാഗ്/വായു കടക്കാത്ത പാത്രം എന്നിവയില്‍ വെച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം
വാടിപ്പോയെങ്കില്‍ ഉപയോഗിക്കുന്നതിന് മുമ്പ് 15 മിനിറ്റോളം തണുത്തു വെള്ളത്തില്‍ മുക്കിവയ്ക്കുക. പുതുമ വീണ്ടെടുക്കാന്‍ ഇത് ഉപകരിക്കും
മല്ലിയിലയില്‍ ആരോഗ്യഗുണങ്ങളുണ്ട്. ദഹനവ്യവസ്ഥയെ അടക്കം ശക്തിപ്പെടുത്താന്‍ മല്ലിയില സഹായിക്കുന്നു. മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു