6 April 2026
Nithya V
Image Credit: Getty Images
മലയാളികളുടെ പാചകത്തിൽ പ്രധാനിയാണ് പച്ചമുളക്. എന്നാൽ വാങ്ങി കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ഇവ വാടുകയോ അഴുകിപോവുകയോ ചെയ്യാറുണ്ട്.
എന്താണിതിന് പരിഹാരം? വീട്ടിൽ ഫ്രിഡ്ജ് ഇല്ലെങ്കിൽ പോലും മാസങ്ങളോളം പച്ചമുളക് ഫ്രഷായി ഇരിക്കാൻ ചില പൊടിക്കൈകൾ ഉണ്ട്.
പച്ചമുളക് കേടാകാൻ പ്രധാന കാരണം ഞെട്ടാണ്. അതിനാൽ വാങ്ങിക്കൊണ്ടുവന്ന ഉടൻ തന്നെ മുളകിന്റെ ഞെട്ട് മാറ്റുക.
ശേഷം മുളക് നന്നായി തുടച്ച് ഈർപ്പം കളയണം. ഈർപ്പമുണ്ടെങ്കിൽ മുളക് വേഗത്തിൽ ചീഞ്ഞുപോകും. പേപ്പറോ കോട്ടൺ തുണിയോ ഉപയോഗിക്കാം.
സിപ്ലോക്ക് കവറിലോ എയർ ടൈറ്റ് ആയ പാത്രത്തിലോ പേപ്പർ വിരിച്ച ശേഷം മുളക് ഇടുക. മുകളിലും ഒരു പേപ്പർ കൂടി വെച്ച് അടച്ചു സൂക്ഷിച്ചോളൂ.
മഞ്ഞൾപ്പൊടിയാണ് മറ്റൊരു വഴി. പച്ചമുളക് കഴുകി ഉണക്കിയ ശേഷം ഒരു പാത്രത്തിലാക്കി അതിൽ അല്പം മഞ്ഞൾപ്പൊടി തൂവി നന്നായി ഇളക്കുക.
ഇങ്ങനെ ചെയ്യുന്നത് മുളകിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും കൂടുതൽ കാലം ഫ്രഷ് ആയിരിക്കാൻ സഹായിക്കുകയും ചെയ്യും.
കൂടാതെ, അല്പം വെളിച്ചെണ്ണയോ സൺഫ്ലവർ ഓയിലോ മുളകിന് മുകളിൽ പുരട്ടുന്നത് മുളക് വാടിപ്പോകുന്നത് തടയും.