5 April 2026

Jayadevan A M

ഇങ്ങനെ ചെയ്താല്‍ കടലയുടെയും പരിപ്പിന്റെയും 'ഗ്യാസ് ശല്യം' കുറയ്ക്കാം

Image Courtesy: Getty Images

കടലയും, പരിപ്പും, പയറുമെല്ലാം പലര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഇവ കഴിക്കുമ്പോള്‍ വയറില്‍ വായുക്ഷോഭം അലട്ടുന്നതാണ് പ്രശ്‌നം

ഗ്യാസ്‌

പയറുവര്‍ഗങ്ങള്‍ കഴിക്കുമ്പോഴുള്ള ഗ്യാസ് പ്രശ്‌നം പൂര്‍ണമായി ഒഴിവാക്കുക അത്ര എളുപ്പമല്ല. എന്നാല്‍ കുറയ്ക്കാം

പയറുവര്‍ഗങ്ങള്‍

പാകം ചെയ്യുന്നതിന് മുമ്പ് പയറുവര്‍ഗങ്ങള്‍ കുറച്ച് മണിക്കൂറുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കണം. ഇതിനുശേഷം പാകം ചെയ്യുക

കുതിര്‍ക്കുക

പയറുവര്‍ഗങ്ങള്‍ പകുതി വേവില്‍ കഴിക്കുന്നത് ഗ്യാസ് പ്രശ്‌നം വര്‍ധിപ്പിക്കും. പ്രഷര്‍സ കുക്കറിലോ മറ്റോ നന്നായി വേവിക്കുക

 വേവിക്കുക

പയറുവര്‍ഗങ്ങള്‍ പാകം ചെയ്യുമ്പോള്‍ ചില ചേരുവകള്‍ നന്നായി ചേര്‍ക്കുന്നത് ഗ്യാസ് ശല്യം കുറയ്ക്കും. വെളുത്തുള്ളി, ഇഞ്ചി, തുടങ്ങിയവ ഉദാഹരണങ്ങള്‍

ചേരുവകള്‍

ധാരാളം നാരുകള്‍ പയറുവര്‍ഗങ്ങളിലുണ്ട്. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടെങ്കില്‍ ഇവ ശരിയായി ദഹിക്കും. ഭക്ഷണശേഷം നന്നായി വെള്ളം കുടിക്കുക

വെള്ളം

വേഗത്തില്‍ കഴിക്കുന്നത് ഒഴിവാക്കണം. വായില്‍ വെച്ച് നന്നായി ചവച്ചരയ്ക്കണം. ഇതും ദഹനം എളുപ്പമാക്കും. ഗ്യാസ് ശല്യവും കുറയ്ക്കും

ചവച്ചരയ്ക്കുക

പയറുവര്‍ഗങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും, ഗ്യാസ് ശല്യം കൂടുതലുള്ളവര്‍ അവയുടെ അളവ് കുറയ്ക്കുന്നതാണ് ഉചിതം

അളവ്‌