05 April 2026
SHIJI MK
Image Credit: Getty Images
നല്ല ചൂട് ചോറിനൊപ്പം നല്ല ഒന്നാന്തരം ചീര വരട്ടിയത് കൂട്ടി കഴിച്ചിട്ടുണ്ടോ? വേറെ കറികളൊന്നും വേണ്ട, എന്നാല്‍ ഇന്നത്തെ പരീക്ഷണം ചീര വരട്ടിയതില്‍ ആകട്ടെ. എങ്കില്‍ ദാ റെസിപ്പി പിടിച്ചോളൂ.
സവാള, പുളി, വെളുത്തുള്ളി, ചീര, ചെറിയുള്ളി, കശ്മീരി മുളകുപൊടി, ഉപ്പ്, വെളിച്ചെണ്ണ, കടലപരിപ്പ്, ഉഴുന്ന്, ജീരകം, കറിവേപ്പില, കായപ്പൊടി എന്നിവയാണ് ചീര വരട്ട് ഉണ്ടാക്കാന്‍ വേണ്ടത്.
സവാള, പുളി, വെളുത്തുള്ളി, ചെറിയുള്ളി, കശ്മീരി മുളകുപൊടി, ഉപ്പ് എന്നിവയെല്ലാം നന്നായി അരച്ചെടുക്കുക. ഒരുമിച്ച് അരയ്ക്കാവുന്നതാണ്. എന്നാല്‍ നന്നായി അരയണം.
ശേഷം ചീരയെടുത്ത് നന്നായി കഴുകി വൃത്തിയാക്കി നീളത്തില്‍ അരിഞ്ഞെടുക്കാം. നീളത്തില്‍ തന്നെ വേണമെന്നില്ല, എങ്ങനെ അരിഞ്ഞാലും വെന്ത് കഴിഞ്ഞാല്‍ ചീരയ്ക്ക് പ്രത്യേക ആകൃതി ഉണ്ടാകില്ല.
പാന്‍ അടുപ്പത്ത് വെച്ച് നന്നായി ചൂടാക്കിയ ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച്, ശേഷം കടലപരിപ്പ്, ഉഴുന്ന്, ജീരകം, കറിവേപ്പില എന്നിവ ഇട്ട് നന്നായി വഴറ്റിയെടുക്കാം.
എണ്ണയിലിട്ടവ നന്നായി മൂത്ത് വന്നാല്‍ അതിലേക്ക് നേരത്തെ തയാറാക്കി വെച്ച അരപ്പ് ചേര്‍ത്ത് കൊടുക്കാം. അതിലേക്ക് കുറച്ച് കായപ്പൊടിയും ഇട്ട് നന്നായി ഇളക്കാം. ശേഷം അരിഞ്ഞുവെച്ച ചീര ഇടണം.
ചീര നന്നായി വെന്ത് വരുന്നത് വരെ ഇളക്കികൊടുക്കണം. എന്നാല്‍ ഇത് വേവിക്കാന്‍ അധികസമയം വേണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇതോടെ ചീര വരട്ടിയത് റെഡിയായി, വേഗം കഴിക്കാം.