17 May 2025
Abdul Basith
Pic Credit: Unsplash
വേനൽക്കാത്ത് എസി ഫിറ്റ് ചെയ്യാൻ കഴിയാത്ത സാഹചര്യങ്ങളുണ്ടാവാം. ഇത്തരക്കാർക്ക് എസിയില്ലാതെ വീട് തണുപ്പിക്കാൻ ചില വഴികളുണ്ട്.
എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗിച്ചാൽ വീടിനുള്ളിലെ ചൂടും ഹ്യുമിഡിറ്റിയും നീക്കാനാവും. ഇത് വീടിനുള്ളിൽ ചൂട് കുറച്ച് ആശ്വാസം നൽകും.
ജനാലകളിൽ കട്ടിയുള്ള കർട്ടൻ ഉപയോഗിക്കുക. ഇതുവഴി ചൂട് വീടിനുള്ളിലേക്ക് വരുന്നത് തടയാനും അതുവഴി തണുക്ക് നിലനിർത്താനുമാവും.
ചൂട് കൂടിയ അവസരങ്ങളിൽ സ്റ്റവും മറ്റും ഉപയോഗിച്ച് കുക്ക് ചെയ്യാതിരിക്കുക. മൈക്രോവേവ് ഉപയോഗിക്കുകയോ പാചകം വേണ്ടാത്ത ഭക്ഷണം കഴിക്കുകയോ ആവാം.
അനാവശ്യമായ ലൈറ്റുകൾ ഓഫ് ചെയ്തിടുക. ലൈറ്റുകൾ ചൂട് പുറന്തള്ളും. വീടിനുള്ളിലെ തണുപ്പ് വർധിപ്പിക്കുന്നതിനൊപ്പം വൈദ്യുതി ചാർജും നിയന്ത്രിക്കാം.
പരമ്പരാഗത ലൈറ്റുകൾക്ക് പകരം എൽഇഡി, സിഎഫ്എൽ ലൈറ്റുകൾ ഉപയോഗിക്കാം. ഇവ കുറഞ്ഞ അളവിലുള്ള ചൂടേ പുറത്തുവിടൂ.
അലോവീര, സ്നേക് പ്ലാൻ്റ് പോലുള്ള ഇൻഡോർ പ്ലാൻ്റുകൾ വളർത്തുന്നത് നല്ലതാണ്. ഇവ ചൂട് വലിച്ചെടുത്ത് വീടിനകം തണുപ്പിക്കും.
രാത്രി ചൂട് ഒഴിവാക്കി കിടന്നുറങ്ങണമെങ്കിൽ കോട്ടൻ, ലിനൻ ബെഡ്ഷീറ്റുകളും തലയണ ഉറകളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.