30 September 2026
Nithya V
Image Credit: Getty Images,
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് പാൽ. എന്നാൽ ഫ്രിഡ്ജിൽ വച്ച പാൽ പെട്ടെന്ന് കേടായി പോകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്.
കവർ പാൽ കുറച്ച് ദിവസമിരിക്കുമെങ്കിലും സൊസൈറ്റിയിൽ നിന്നും മറ്റും വാങ്ങുന്ന പാൽ പെട്ടെന്ന് കേടാകും.
എന്നാൽ ഇത് തടയാൻ ഒരു വഴിയുണ്ട്. കവർ പാലിൽ കമ്പനിക്കാർ ചെയ്യുന്ന അതേ ടെക്നിക്ക് തന്നെ നമുക്കും പരീക്ഷിച്ചാലോ..
പാൽ ചെറുതായി ചൂടാക്കി എടുക്കുക. ശേഷം പാത്രത്തോടെ ഐസ്ക്യൂബ് ഇട്ട വെള്ളത്തിൽ പെട്ടെന്ന് ഇറക്കി വയ്ക്കുക.
തണുത്ത ശേഷം എയർടൈറ്റായിട്ടുള്ള കുപ്പിക്കകത്ത് പാൽ ഒഴിച്ച് ഫ്രിഡ്ജിൽ വയ്ക്കാം. ഇങ്ങനെ ചെയ്താൽ 5 ദിവസം വരെ പാൽ കേടാകാതെ ഇരിക്കും.
അതുപോലെ പാൽ ഫ്രിഡ്ജിന്റെ അകത്തെ തണുപ്പ് കൂടുതലുള്ള ഷെൽഫുകളിൽ മാത്രം വെക്കുക. ഫ്രിഡ്ജ് തുറക്കുമ്പോഴൊക്കെ വാതിലിലെ തണുപ്പ് കുറയും.
ചൂടോടെ പാൽ ഫ്രിഡ്ജിൽ വെച്ചാൽ ഫ്രിഡ്ജിലെ തണുപ്പ് കുറയുകയും പാൽ പെട്ടെന്ന് കേടാകുകയും ചെയ്യും.
അതുപോലെ, സ്റ്റീൽ പാത്രത്തിലോ ഫുഡ്-ഗ്രേഡ് ഗ്ലാസ് പാത്രങ്ങളിലോ വെക്കുന്നതാണ് ഏറ്റവും സുരക്ഷിതം.