12 February 2026

Nithya V

മുടിയും നഖവും വെട്ടുമ്പോൾ വേദന ഇല്ലാത്തത് എന്തുകൊണ്ട്?

Image Courtesy: Getty

നമ്മുടെ ശരീരത്തിൽ ചെറുതായി മുറിവുണ്ടായാൽ തന്നെ വളരെ വേദനയായിരിക്കും, അല്ലേ... പക്ഷേ മുടിയുടെയും നഖത്തിന്റെയും കാര്യത്തിലോ..

വേദന

മുടിയും നഖവും മുറിക്കുമ്പോൾ യാതൊരു വേദനയും അനുഭവപ്പെടാറില്ല. ഇതിന് പിന്നിൽ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്.

കാരണം

നമ്മുടെ ശരീരത്തിലെ മുടിയും നഖവും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ജീവനില്ലാത്ത കോശങ്ങൾ കൊണ്ടാണ്.

കോശങ്ങൾ

ഇവയുടെ പുറംഭാഗം കേരാറ്റിൻ എന്ന ശക്തമായ പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിൽ നാഡികളോ രക്തക്കുഴലുകളോ ഇല്ല.

കേരാറ്റിൻ

വേദന വരണമെങ്കിൽ ശരീരത്തിൽ നാഡി അറ്റങ്ങൾ വേണം. മുറിവുണ്ടാകുമ്പോൾ ഇവ തലച്ചോറിലേക്ക് സന്ദേശം അയക്കുമ്പോഴാണ് വേദന തോന്നുന്നത്.

തലച്ചോറ്

എന്നാൽ മുടിയുടെയും നഖത്തിന്റെയും പുറംഭാഗത്ത് നാഡികൾ ഇല്ലാത്തതിനാൽ മുറിക്കുന്നത് തലച്ചോറ് അറിയുന്നില്ല.

നാഡികൾ

നഖം വളരെ ആഴത്തിൽ മുറിക്കുമ്പോഴോ, മുടി വേരോടെ പിഴുത് മാറ്റുമ്പോഴോ നമുക്ക് വേദന അനുഭവപ്പെടാറുണ്ട്. അതിന് കാരണമുണ്ട്,

മുറിക്കുമ്പോൾ

മുടിയുടെയും നഖത്തിന്റെയും അടിഭാഗം ചർമ്മത്തിനുള്ളിലാണ്. ഈ ഭാഗങ്ങളിൽ ജീവനുള്ള കോശങ്ങളും നാഡികളും രക്തക്കുഴലുകളും ഉണ്ട്.

ചോറ്