05 October 2026
SHIJI MK
Image Credit: Getty Images
അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള പച്ചക്കറികളിലൊന്നാണ് സവാള. കറികള്‍, സാന്‍ഡ്വിച്ച് മറ്റ് ഭക്ഷണങ്ങള്‍ എന്നിവയ്‌ക്കെല്ലാം സവാള ഉപയോഗിക്കുന്നു.
വളരെ എളുപ്പത്തില്‍ ചീഞ്ഞുപോകാന്‍ സാധ്യതയുള്ള പച്ചക്കറികളിലൊന്നാണ് സവാള. ലളിതമായ വഴികളിലൂടെ സവാള ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്നതാണ്.
സവാള കൂടുതല്‍ കാലം ഇരിക്കാന്‍ വായുസഞ്ചാരം ആവശ്യമാണ്. അതിനാല്‍ തണുപ്പുള്ളതും ഉണങ്ങിയതുമായ നല്ല വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ വെക്കാം.
മുഴുവനായി സവാള ഫ്രിഡ്ജില്‍ വെക്കാന്‍ പാടില്ല. ഫ്രിഡ്ജിലെ ഈര്‍പ്പം സവാളയിലെ അന്നജത്തെ പഞ്ചസാരയാക്കുകയും പെട്ടെന്ന് കേടുവരുത്തുകയും ചെയ്യുന്നു.
മുറിച്ച സവാള ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുക. മുറിച്ച ഭാഗം ഒരിക്കലും തുറന്നുവെക്കരുത്, നന്നായി പൊതിഞ്ഞ് വെക്കാന്‍ സൂക്ഷിക്കുക.
സവാളയും ഉരുളക്കിഴങ്ങും ഒരിക്കലും ഒരുമിച്ച് വെക്കരുത്. ഉരുളക്കിഴങ്ങില്‍ നിന്നുള്ള വാതകം സവാളയെ എളുപ്പത്തില്‍ കേടാക്കുന്നു.
പകുതി മുറിച്ച സവാളയില്‍ പെട്ടെന്ന് ബാക്ടീരിയകള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ഇവ എയര്‍ ടൈറ്റായി സൂക്ഷിക്കുന്നതാണ് നല്ലത്.