30 September 2026
Jayadevan A M
Image Courtesy: Getty Images
ഉരുളക്കിഴങ്ങ് പെട്ടെന്ന് മുളയ്ക്കാതെയും കേടാകാതെയും ദിവസങ്ങളോളം ഫ്രഷായി സൂക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നോക്കാം
സൂര്യപ്രകാശം നേരിട്ട് അടിക്കാത്ത, വായുസഞ്ചാരമുള്ള തണുപ്പുള്ള സ്ഥലത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്നതാണ് നല്ലത്
പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിക്കരുത്. പേപ്പര്‍ ബാഗുകളിലോ, വായു കടക്കുന്ന തരത്തിലുള്ള സഞ്ചികളിലോ സൂക്ഷിക്കുക
ഉരുളക്കിഴങ്ങ് ഉള്ളിയോടൊപ്പം ഒരുമിച്ച് സൂക്ഷിക്കരുത്. ഉള്ളി പുറത്തുവിടുന്ന വാതകങ്ങള്‍ കിഴങ്ങ് പെട്ടെന്ന് കേടാകാന്‍ കാരണമാകും
ഉരുളക്കിഴങ്ങ് കഴുകി സൂക്ഷിക്കുന്നത് ശരിയല്ല. പാചകത്തിന് മുമ്പായി മാത്രം ഉരുളക്കിഴങ്ങ് കഴുകുന്നതാണ് ഉചിതം
ഉരുളക്കിഴങ്ങ് സൂക്ഷിക്കുന്ന കുട്ടയില്‍ ഒരു ആപ്പിള്‍ വെക്കുന്നത് നല്ലതാണ്. ഇത് കിഴങ്ങ് മുളയ്ക്കുന്നത് തടയാന്‍ സഹായിക്കുന്നു
ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ഫ്രിഡ്ജിലെ ഉയര്‍ന്ന തണുപ്പ് കിഴഞ്ഞിലെ അന്നജത്തെ പഞ്ചസാരയാക്കി മാറ്റും
കൂട്ടത്തില്‍ അഴുകുകയോ, മുളയ്ക്കുകയോ ചെയ്ത ഉരുളക്കിഴങ്ങ് ഉണ്ടെങ്കില്‍ അത് ഉടന്‍ മാറ്റണം. ഇല്ലെങ്കില്‍ മറ്റുള്ളവയും പെട്ടെന്ന് കേടാകും