27 September 2026
SHIJI MK
Image Credit: Getty Images
എലി ശല്യമില്ലാത്ത വീടുകളില്ല. നമ്മള്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും വീട്ടിലേക്ക് എലിയെത്തും. എന്നാല്‍ എലിയെ തുരത്താനുള്ള വഴികള്‍ എന്തെല്ലാമെന്ന് അറിയാമോ?
എലി ശല്യം ഒഴിവാക്കുന്നതിനായി വെളുത്തുള്ളി ഉപയോഗിക്കാം. എലിയുള്ള സ്ഥലത്ത് വെളുത്തുള്ളി അല്ലിയാക്കിയോ അല്ലെങ്കില്‍ ചതച്ചോ വെക്കാം.
പ്രാണികളെയും ജീവികളെയും തുരത്താന്‍ കറുവ നല്ലതാണ്. എലികളെ കാണപ്പെടുന്ന സ്ഥലത്ത് കറുവ ഇല വെക്കുന്നത് നല്ലതാണ്, വളരെ എളുപ്പത്തില്‍ അവയെ തുരത്താം.
എലികള്‍ ഉള്ള സ്ഥലങ്ങളില്‍ പെപ്പര്‍മിന്റ് ഓയില്‍ ഒഴിച്ചാല്‍ അവ വരുന്നത് കഉരയും. ഓയില്‍ ഒഴിക്കുകയോ അല്ലെങ്കില്‍ പഞ്ഞിയില്‍ മുക്കി എല്ലായിടത്തും വെക്കുകയോ ചെയ്യാം.
കനം കുറഞ്ഞ തുണിയെടുത്ത് അതില്‍ മൂന്നോ നാലോ ഗ്രാമ്പൂ പൊതിഞ്ഞ് എലികള്‍ വരുന്ന സ്ഥലങ്ങളില്‍ വെക്കാവുന്നതാണ്. ഇതും വളരെയധികം ഗുണം ചെയ്യും.
മറ്റൊരു മാര്‍ഗം സവാള ഉപയോഗിക്കുന്നതാണ്. എലികള്‍ ഉള്ള സ്ഥലങ്ങളില്‍ സവാള അരിഞ്ഞ് വെക്കാം. ദ്വാരങ്ങളിലും വഴികളിലുമെല്ലാം ഇടാവുന്നതാണ്.
നന്നായി ഉണക്കിയ കാപ്പിപ്പൊടി പാത്രത്തിലോ തുണിസഞ്ചിയിലോ ആക്കി എലികള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെക്കാവുന്നതാണ്.