21 February 2026

Jayadevan A M

ഇനി ചോറ് ഒട്ടിപ്പിടിക്കില്ല, ഇങ്ങനെ ചെയ്താല്‍ മതി

Image Courtesy: Getty

ചോറ് കഴിക്കാത്ത ഒരു ദിനം പല മലയാളികള്‍ക്കും ചിന്തിക്കാന്‍ പോലുമാകില്ല. മലയാളികളുടെ ജീവിതത്തില്‍ മുന്‍നിരയിലാണ് ചോറിന്റെ സ്ഥാനം

ചോറ്‌

എന്നാല്‍ ചിലപ്പോഴൊക്കെ ചോറ് ഒട്ടിപ്പിടിക്കുകയോ, അമിതമായി വെന്ത് കുഴഞ്ഞുപോവുകയോ ചെയ്യാം. ചോറ് ഒട്ടിപിടിക്കുന്നത് പലര്‍ക്കും ഇഷ്ടമില്ല

ഒട്ടിപ്പിടിച്ചാല്‍

ചിലപ്പോള്‍ പാചകത്തിലെ പ്രശ്‌നങ്ങളാകാം ഇങ്ങനെ സംഭവിക്കാന്‍ കാരണം. ചോറ് ഒട്ടിപിടിക്കാതിരിക്കാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം

പാചകം

ചോറ് പാചകം ചെയ്യുമ്പോള്‍ അതില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്താല്‍ ചോറ് ഒട്ടിപ്പിടിക്കില്ല. അല്‍പം നാരങ്ങാനീര് ചേര്‍ത്താല്‍ മതി

 നാരങ്ങാനീര്‌

പാചകം ചെയ്യുമ്പോള്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്താലും മതി. ഇതും ചോറ് ഒട്ടിപ്പിടിക്കാതിരിക്കാന്‍ സഹായിക്കും

വെളിച്ചെണ്ണ

അരി കഴുകുന്നതിലെ പോരായ്മകളും ചോറ് ഒട്ടിപ്പിടിക്കാന്‍ കാരണമാകും. പാചകത്തിന് മുമ്പ് അരി 3-4 തവണയെങ്കിലും നന്നായി കഴുകുക

 നന്നായി കഴുകുക

വെള്ളം ചേര്‍ക്കുന്നതിലും ശ്രദ്ധ വേണം. പാചകത്തിന് അമിതമായി വെള്ളം ചേര്‍ത്താല്‍ ചോറ് കുഴഞ്ഞുപോകാന്‍ സാധ്യതയുണ്ട്‌

 വെള്ളം

ചോറ് വെന്തുകഴിഞ്ഞാല്‍ അധികനേരം വെള്ളത്തില്‍ ഇടരുത്. ഉടന്‍ തന്നെ വെള്ളം വാര്‍ത്തുകളയുന്നതാണ് നല്ലത്‌.

വാർത്തുകളയുക