3 March 2026

Jayadevan A M

വളരെ സിമ്പിള്‍; ഇങ്ങനെ ചെയ്താല്‍ തക്കാളി ചീഞ്ഞുപോകില്ല

Image Courtesy: Getty

അടുക്കളയില്‍ തക്കാളിയില്ലാത്ത ദിവസം മലയാളികള്‍ക്ക് വിരളമാണ്. എന്നാല്‍ തക്കാളി പെട്ടെന്ന് ചീഞ്ഞുപോകുന്നതാണ് ഒരു പ്രശ്‌നം

തക്കാളി

തക്കാളി ചീയാതിരിക്കാനുള്ള എളുപ്പമാര്‍ഗങ്ങള്‍ നമ്മുടെ അടുക്കളകളില്‍ തന്നെയുണ്ട്. അതില്‍ ചിലത് പരിശോധിക്കാം

ടിപ്‌സ്‌

തക്കാളിയുടെ ഞെട്ട് താഴെ വരും വിധം വെയ്ക്കുന്നതാണ് നല്ലത്. തക്കാളിയിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും

വെയ്‌ക്കേണ്ടത് എങ്ങനെ

പഴുത്ത തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പഴുക്കാത്തത് ഫ്രിഡ്ജില്‍ വെയ്ക്കാതിരിക്കുന്നതാണ് നല്ലത്‌. പഴുക്കാത്തത് വെയില്‍ നേരിട്ട് ഏല്‍ക്കാത്ത സ്ഥലത്ത് വെയ്ക്കുക

പഴുത്തതാണെങ്കില്‍

തക്കാളി പഴുത്തതല്ലെങ്കില്‍, പഴുത്തതിന് ശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുക. പഴുത്ത തക്കാളി, ഏത്തപ്പഴം തുടങ്ങിയവയുടെ ഒപ്പം വെച്ചാല്‍ പഴുക്കാത്തതും വേഗത്തില്‍ പഴുക്കും

പഴുത്തില്ലെങ്കില്‍

തക്കാളി പാത്രത്തില്‍ അടച്ചുവെയ്ക്കുന്നത് നല്ലതല്ല. പകരം ഒരു പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്‌

അടച്ചുവയ്ക്കരുത്‌

മുറിച്ച തക്കാളി പെട്ടെന്ന് കേടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തക്കാളി മുറിക്കാതെ സൂക്ഷിക്കുന്നതാണ് നല്ലത്‌

മുറിച്ച തക്കാളി

ധാരാളം തക്കാളിയുണ്ടെങ്കില്‍ ഫ്രീസറാണ് നല്ലത്. സിപ്‌ലോക്ക് ബാഗിലോ, എയര്‍ടൈറ്റ് കണ്ടെയ്‌നറിലോ വെച്ച് സൂക്ഷിക്കാം

ഫ്രീസറിൽ