13 DEC 2025

TV9 MALAYALAM

തലവേദനയ്ക്ക് കാരണം ബിപിയോ? എങ്ങനെ മനസ്സിലാക്കാം.

 Image Courtesy: Getty Images

ചിലർ ഇടയ്ക്കിടെ തലവേദനയെ കുറിച്ച് പരാതി പറയാറുണ്ട്. ഇങ്ങനെ ഇടവിട്ട് തലവേദന വരുന്നതിൻ്റെ കാരണം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

തലവേദന

നിങ്ങളുടെ രക്തസമ്മർദ്ദം ഉയരുന്ന സാഹചര്യത്തിൽ (ബിപി കൂടുമ്പോൾ) ഇത്തരത്തിൽ തലവേദന അനുഭവപ്പെടാമെന്നാണ് വിദഗ്ധർ പറയുന്നത്.

രക്തസമ്മർദ്ദം

ബിപി ഉയരുമ്പോൾ ചിലരിൽ അതിന്റെ ലക്ഷണമായി തലവേദന കാണാറുണ്ട്. എന്നാൽ എല്ലാവരിലും ഇത് കാണണം എന്നില്ല.

ലക്ഷണം

ബിപി കൂടുന്നതിന് അനുസരിച്ച് തലയോട്ടിയുടെ ഭാഗങ്ങളിൽ സമ്മർദ്ദം അനുഭവപ്പെടുന്നതോടെയാണ് തലവേദനയ്ക്ക് കാരണമാകുന്നത്.  

സമ്മർദ്ദം

ബിപിയുടെ തലവേദന സാധാരണയായി പെട്ടെന്നാണ് ഉണ്ടാകുന്നത്. പലപ്പോഴും രാവിലെയാണ് തോന്നുക. ദിവസം കഴിയുന്തോറും മെച്ചപ്പെടുകയും ചെയ്യും.

രാവിലെ

ഉയർന്ന രക്തസമ്മർദ്ദം തലകറക്കം, ഓക്കാനം, കാഴ്ച മങ്ങുക, അല്ലെങ്കിൽ ആശയക്കുഴപ്പം തുടങ്ങിയ മറ്റ് ലക്ഷണങ്ങൾക്കും കാരണമാകാറുണ്ട്.

മറ്റ് ലക്ഷണങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള തലവേദന സാധാരണയായി ബിപി അപകടകരമാം വിധം ഉയരുമ്പോഴാണ് ഉണ്ടാകുന്നത്. 180/120 mm Hgക്ക് മുകളിലാണെങ്കിൽ.

180/120 mm Hg

തലവേദനയോടൊപ്പം മങ്ങിയ കാഴ്ച്ച അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന ഇൻട്രാക്രീനിയൽ മർദ്ദം വർദ്ധിക്കുന്നതാണ് കാരണം.

മങ്ങിയ കാഴ്ച്ച