11 September 2026

Nithya V

മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി 

Photo Credit: Social Media

ഇന്ന് ഒട്ടുമിക്ക പേരിലും സർവസാധാരണമായി കാണുന്ന ഒന്നാണ് മുഖക്കുരു. ഈ പ്രശ്നത്തിന് രാസവസ്തുക്കൾ നിറഞ്ഞ കൃത്രിമ ഉൽപ്പന്നങ്ങൾ തേടിപ്പോകുന്നത് പലപ്പോഴും പണി തരും.

മുഖക്കുരു

എന്നാൽ, ഇതിന് ചില ആയുർവേദ മാർഗങ്ങളുണ്ട്. എന്തിനേറെ നമ്മുടെ വീട്ടുമുറ്റത്തുള്ള പേരയില പോലും മുഖക്കുരു അകറ്റാൻ നല്ലതാണ്.

പേരയില

പേരയിലയിലെ ആന്റിബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കും.

ആന്റിബാക്ടീരിയൽ

ഇളം പേരയിലെ മഞ്ഞളിനൊപ്പമോ അല്ലാതെയോ അരച്ച് പുരട്ടുന്നതും മുഖക്കുരു മാറാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു.

അരച്ച് പുരട്ടാം

അതുപോലെ, ത്രിഫലയോ പേരയിലയോ ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് മുഖക്കുരു അകറ്റാൻ ഏറെ ഉത്തമമാണ്.

ത്രിഫല

കൊത്തമല്ലിയും പേരയിലയും ചേർത്ത് അരച്ച് പേസ്റ്റാക്കി ലേപനമായി മുഖത്ത് പുരട്ടുന്നതും മികച്ച ഫലം നൽകും.

ലേപനം

ലേപനം മുഖത്ത് താഴെ നിന്ന് മുകളിലേക്ക് കനത്തിൽ വേണം പുരട്ടുവാൻ. 20 മിനിറ്റിൽ കൂടുതൽ ഇത് മുഖത്തു വയ്ക്കരുത്.

സമയം

ഉണങ്ങുന്നതിന് മുമ്പ് ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയണം. നാല്പാമരം തൈരിൽ ചാലിച്ചു പുരട്ടുന്നത് ചർമ്മത്തിലെ വരൾച്ച മാറാനും സഹായിക്കും.

നാല്പാമരം