10 September 2026
AMAL KV
Photo Credit: KIA Website
കിയ തങ്ങളുടെ ആദ്യ ഫ്ലക്സ് ഫ്യുവൽ മോഡലിന്റെ കൺസപ്റ്റ് അവതരിപ്പിച്ചിരിപ്പിക്കകുയാണ്.
കിയ സൈറോസ് ഫ്ലെക്സ് ഫ്യൂവൽ പതിപ്പിന്റെ കൺസപ്റ്റിനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
നിലവിൽ വപണിയിലുള്ള സിറോസ് എന്ന എസ് യു വി മോഡലിൽ തന്നെയാണ് ഫ്ലക്സ് ഫ്യുവൽ സൗഹൃദ എൻജിൻ കൊണ്ടുവന്നിരിക്കുന്നത്.
ഈ ഫ്ലക്സ് ഫ്യുവൽ വാഹനം 85 ശതമാനം എഥനോളിൽ, അതായത് ഇ 85 ഫ്യുവലിൽ വരെ സുഖമായി സഞ്ചരിക്കും.
ഈ മോഡലിൽ 1.0 ലിറ്റർ, ത്രീ സിലിണ്ടർ, ഡയറക്ട് ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.
വാഹനത്തിന്റെ വിലയും മറ്റ് എൻജിൻ സ്പെസിഫിക്കേഷനുകളും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
നേരത്തെ മാരുതി സുസുക്കിയാണ് ആദ്യമായി ഇന്ത്യയിൽ ഫ്ലെക്സ്-ഫ്യൂവൽ കാറിനെ അവതരിപ്പിച്ചത്.
കഴിഞ്ഞ ദിസമാണ് കിയ ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഹൈബ്രിഡ് മോഡലായ സൊറെന്റൊയെ അവതരിപ്പിച്ചത്.