24 July 2026

NEETHU VIJAYAN

കറ്റാർവാഴ ജെൽ വീട്ടിൽ  തയ്യാറാക്കാം മിനിറ്റുകൾക്കകം

Image Courtesy: Getty Images 

മിക്ക വീടുകളിലുമുള്ള ഒന്നാണ് കറ്റാർവാഴ. ആരോ​ഗ്യ ​ഗുണങ്ങളാലും, ചർമ്മ മുടി സംരക്ഷണത്തിനും പണ്ടുമുതൽക്കെ നമ്മൾ ഉപയോ​ഗിക്കുന്നതും കറ്റാർവാഴയാണ്.

കറ്റാർവാഴ

വീട്ടുമുറ്റത്ത് കറ്റാർവാഴ ഉണ്ടെങ്കിലും അതിൻ്റെ ജെൽ നമ്മൾ പുറത്തുനിന്നാണ് വാങ്ങുന്നത്. എന്നാൽ ഇനി കടയിൽ നിന്ന് വാങ്ങാതെ കറ്റാർ വാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം‌‌.

ജെൽ

നല്ല കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ താഴത്തെ ഇലകൾ മുറിച്ചെടുക്കുക. ചെടിയുടെ അടിഭാഗത്തുനിന്ന് ശ്രദ്ധിച്ച് മറ്റുള്ളവയെ ബാധിക്കാതെ വെട്ടിയെടുക്കാം.

കട്ടിയുള്ളവ

മറുച്ച കറ്റാർ വാഴയിൽ നിന്ന് വരുന്ന മഞ്ഞനിറത്തിലുള്ള പശ (അലൊയിൻ) പൂർണ്ണമായി ഒഴുകിപ്പോകാനായി മുറിച്ച ഭാഗം താഴേക്ക് വെച്ച് 15-20 മിനിറ്റ് മാറ്റിവെക്കുക.

അലൊയിൻ

മുള്ളുകൾ കളഞ്ഞ ശേഷം മുകളിലെ പച്ചത്തൊലി ചെത്തി മാറ്റി ഒരു സ്പൂൺ ഉപയോഗിച്ച് അതിനുള്ളിലെ ജെൽ കോരിയെടുക്കാം. നന്നായി വടിച്ചെടുക്കുക.

വേർതിരിച്ചെടുക്കാം

വേർതിരിച്ചെടുത്ത ജെൽ മിക്സിയിൽ ഇട്ട് അടിക്കാം. ജെല്ലിലേക്ക് ഒന്നോ രണ്ടോ വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴിക്കുക. ഒരു ഗ്ലാസ് ജാറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.

വിറ്റാമിൻ ഇ ക്യാപ്സൂൾ

മുഖത്തും മുടിയിലും ഒരുപോലെ ഈ ജെൽ പുരട്ടാവുന്നതാണ്. താരം അകറ്റാനും മുടിക്ക് തിളക്കം കൂട്ടാനും വളരെ നല്ലതാണ്. മോയ്സ്ചറൈസറായും ഉപയോ​ഗിക്കാം. 

മോയ്സ്ചറൈസർ