21 May 2026

ASHLI C

അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്

Image Courtesy: Getty Images 

 ഭക്ഷണം കഴിച്ച് പിന്നാലെ അസിഡിറ്റിയും ഗ്യാസും അനുഭവപ്പെടുന്ന പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. അതിന്റെ കാരണങ്ങളാണ് ഇവിടെ പറയുന്നത്.

അസിഡിറ്റി ഗ്യാസ്

അസിഡിറ്റിക്കും ഗ്യാസിനും പ്രധാനമായും കാരണക്കാർ നമ്മൾ തന്നെയാണ്. നമ്മൾ ചെയ്യുന്ന ചില തെറ്റുകൾ കാരണമാണ് നമുക്ക് ഈ പ്രശ്നങ്ങൾ വരുന്നത്.

 വില്ലൻ 

പലരും ചെയ്യുന്ന വലിയ തെറ്റാണ് ഭക്ഷണം തിരക്കുകൾ കാരണം ചവച്ചരക്കാതെ വേഗത്തിൽ കഴിക്കുന്നത്. ഇത് വലിയ അളവിൽ വായു ശരീരത്തിൽ എത്താൻ കാരണമാകും.

വേഗത്തിൽ കഴിക്കുക

ഭക്ഷണം കഴിക്കുമ്പോൾ അമിതമായി സംസാരിക്കുന്നത് വയറ്റിൽ കൂടുതൽ വായു കയറുവാൻ ഇടയാക്കും. അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുത്.

 സംസാരിക്കുക

വിശപ്പു കൂടുമ്പോഴും ഇഷ്ടമുള്ള വിഭവം കാണുമ്പോഴും വയറു നിറയെ അമിതമായി കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. ഓരോ നേരത്തായി ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.

 വലിയ അളവിൽ 

ഭക്ഷണം കഴിച്ച ഉടനെ കിടക്കുക അല്ലെങ്കിൽ ഉറങ്ങുകയോ ചെയ്യുന്നത് വയറ്റിലെ ദഹനരസങ്ങൾ തിരികെ അന്നനാളത്തിലേക്ക് ഒഴുകുകയും നെഞ്ചരിച്ചിലിനും അസിഡിറ്റിക്കും കാരണമാവുകയും ചെയ്യും.

 കിടക്കുക

 ഭക്ഷണം കഴിഞ്ഞ് ഉടനെ തന്നെ വലിയ അളവിൽ വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ തീവ്രത കുറയ്ക്കുന്നു ഇത് ദഹനം പതുക്കെയാകും ഗ്യാസ് ഉൽപ്പാദിപ്പിക്കും.

വെള്ളം കുടിക്കുക

 ഭക്ഷണം കഴിച്ച് ഉടനെ പുകവലിക്കുന്നത് അന്നനാളത്തിലെ പേശികളെ അയവുള്ളതാക്കുന്നു. ഇത് പെട്ടെന്ന് മുകളിലേക്ക് വരാൻ കാരണമാകും.

 പുകവലി