20 May 2026
Aswathy Balachandran
Image Courtesy: Getty Images
ദിവസം മുഴുവൻ ഉന്മേഷവും പോസിറ്റിവിറ്റിയും നിലനിർത്താൻ പ്രഭാത ദിനചര്യയിൽ ഉൾപ്പെടുത്തേണ്ട ചില ശീലങ്ങൾ ഉണ്ട്
രാവിലെ നേരത്തെ ഉണരുന്നത് ദിവസം കൃത്യമായി പ്ലാൻ ചെയ്യാനും തിരക്കുകളില്ലാതെ സമാധാനത്തോടെ കാര്യങ്ങൾ ചെയ്യാനും കൂടുതൽ സമയം നൽകുന്നു.
എഴുന്നേറ്റയുടൻ ചെറിയൊരു പ്രാർത്ഥനയിലോ ധ്യാനത്തിലോ ഏർപ്പെടുക. ജീവിതത്തിലെ നല്ല കാര്യങ്ങളെ ഓർത്ത് നന്ദി പറയുന്നത് മനസ്സിനെ കൂടുതൽ പോസിറ്റീവ് ആക്കും.
രാത്രിയിലെ ഉറക്കത്തിനു ശേഷം നിർജ്ജലീകരണം സംഭവിച്ച ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും ഉണർന്നയുടൻ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക.
രാവിലെ 5 മുതൽ 10 മിനിറ്റ് വരെ നീളുന്ന സ്ട്രെച്ചിങ്ങോ ചെറിയ നടത്തമോ ചെയ്യുക. ഇത് ശരീരത്തിലെ രക്തയോട്ടം കൂട്ടുകയും ദിവസം മുഴുവൻ ഊർജ്ജസ്വലത നൽകുകയും ചെയ്യും.
ഉണർന്ന ശേഷമുള്ള ആദ്യത്തെ 30 മിനിറ്റ് ഫോൺ നോക്കുന്നതും സോഷ്യൽ മീഡിയ പരിശോധിക്കുന്നതും ഒഴിവാക്കുക. ഇത് അനാവശ്യമായ മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.
പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്. മുട്ട, ഓട്സ്, പഴങ്ങൾ, നട്സ് തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ക്ഷീണമകറ്റാൻ സഹായിക്കും.
ചെയ്യേണ്ട കാര്യങ്ങൾക്ക് മുൻഗണന നിശ്ചയിച്ച് ദിവസത്തെക്കുറിച്ച് ഒരു 5 മിനിറ്റ് പ്ലാൻ ചെയ്യുക. ഇത് ജോലികൾ എളുപ്പമാക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.