8 March 2026
ASHLI C
Image Courtesy: Getty Images
ചൂടുകാലമായാൽ എല്ലാവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. പ്രത്യേകിച്ച് ചിലർക്ക് ബട്ടർസ്കോച്ച് വളരെ ഇഷ്ടമാണ്.യ ഈ ഐസ്ക്രീം വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്.
ഇതിന് പ്രധാനമായും ആവശ്യം വിപ്പിംഗ് ക്രീം, കണ്ടൻസ്ഡ് മിൽക്ക്, ബട്ടർ സ്കോച്ച് എസൻസ്, മഞ്ഞ ഫുഡ് കളർ.
ബട്ടർസ്കോച്ചിന്റെ ക്രഞ്ചസ് തയ്യാറാക്കുന്നതിനായി പഞ്ചസാര അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ബദാം, ബട്ടർ എന്നിവ ആവശ്യം.
ബട്ടർ ക്രെഞ്ച് തയ്യാറാക്കുന്നതിനായി വെള്ളം ചേർക്കാതെ ഒരു പാനിലേക്ക് പഞ്ചസാരയിട്ട് ചെറുതീയിൽ ചൂടാക്കി എടുക്കുക. ഇത് ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് ബട്ടറും അരിഞ്ഞുവെച്ച ബദാം അല്ലെങ്കിൽ അണ്ടിപ്പരിപ്പിടുക.
ഈ മിശ്രിതം ബട്ടർ പുരട്ടി ഒരു പാത്രത്തിലേക്ക് തട്ടി വെക്കുക. തണുത്ത് കട്ടിയായ ശേഷം ഒരു കവറിൽ ഇട്ടു നന്നായി പൊടിച്ചെടുക്കുക.
ഒരു പാത്രത്തിൽ തണുത്ത വിപ്പിംഗ് ക്രീം എടുത്ത് നന്നായി കട്ടിയാകുന്നത് വരെ ഒരു ബീറ്റർ ഉപയോഗിച്ച് അടിച്ചെടുക്കുക.
നേരത്തെ തയ്യാറാക്കി വെച്ച ബട്ടർസ്കോച്ച് ക്രഞ്ചിന്റെ പകുതി ഇതിലേക്ക് ചേർക്കുക. ഇത് എയർ ടൈറ്റ് ആയുള്ള ഒരു പാത്രത്തിലേക്ക് മാറ്റി, അതിലേക്ക് ബാക്കിയുള്ള ക്രഞ്ചസും ഇട്ടതിനു ശേഷം ഫ്രീസ് ചെയ്തെടുക്കുക.
രുചികരമായ ബട്ടർസ്കോച്ച് ഐസ്ക്രീം റെഡി! വിളമ്പുന്നതിന് 5 മിനിറ്റ് മുൻപ് ഫ്രീസറിൽ നിന്ന് പുറത്തെടുത്തു വെച്ചാൽ നല്ല സോഫ്റ്റ് ആയി ലഭിക്കും.