14 July 2026
Nithya V
Photo Credit: Getty Images
കറികൾക്ക് രുചിയും മണവും നൽകാൻ മാത്രമല്ല, ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള മികച്ചൊരു ഔഷധം കൂടിയാണ് അടുക്കളയിലെ ഉലുവ.
ദിവസവും രാവിലെ വെറുംവയറ്റിൽ ഉലുവയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങളാണ് നൽകുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാനും നിയന്ത്രണത്തിലാക്കാനും വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് സഹായിക്കും.
ദിവസവും ഉലുവ വെള്ളം ശീലമാക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഗ്യാസ് ട്രബിൾ, ദഹനക്കേട്, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാൻ വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.
ഉലുവയിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള നാരുകൾ ദഹനപ്രക്രിയ വേഗത്തിലാക്കുന്നു.
ഉലുവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും.
ഉലുവയ്ക്ക് മികച്ച ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിനകത്തെ വീക്കങ്ങളും വേദനകളും കുറയ്ക്കാൻ സഹായിക്കും.